ക്ഷേത്രങ്ങള്‍ വെറും കെട്ടിടങ്ങളല്ല

KBJKBJ
പ്രപഞ്ചത്തിന്‍റെ ബ്രഹ്മാണ്ഡവും മനുഷ്യന്‍റെ പിണ്ഡാണ്ടവും സംയോജിക്കുന്ന ഇടങ്ങളാണ്‌ ക്ഷേത്രങ്ങള്‍ എന്നാണ്‌ ഹിന്ദു സങ്കല്‍പം. മനുഷ്യ ശരീരത്തിന്‍റെ പ്രതീകങ്ങളാണ്‌ ക്ഷേത്രങ്ങളിലും ഉള്ളത്.

ജീവിതത്തെ സ്വാധീനിക്കുന്ന കണക്കുകളും അളവുകളുമാണ്‌ ക്ഷേത്ര നിര്‍മ്മിതിയില്‍ ഉള്ളത്‌.‌ മലര്‍ന്നു കിടക്കുന്ന പുരുഷന്‍റെ സങ്കല്‍പത്തിലാണ് ക്ഷേത്രങ്ങളെ തുലനം ചെയ്യുന്നത്.

മനുഷ്യ ശരീരത്തി‍ലെ മൂലാധാരത്തില്‍ ഉറങ്ങി കിടക്കുന്ന ഈശ്വരചൈതന്യത്തെ ആധാരചക്രങ്ങളിലൂടെ ക്രമമായി മുന്നോട്ട്‌ കൊണ്ട്‌ വന്ന്‌ ശിരസിലെ സഹസ്രാരചക്രത്തില്‍ എത്തിക്കുമ്പോള്‍ അവന്‍ പരമപദത്തിലെത്തുന്നു എന്നതാണ്‌ ക്ഷേത്രരൂപകല്‍പനയുടെ സങ്കല്‍പം.

ശ്രേഷ്ഠന്മാരായ യോഗിവര്യന്മാര്‍ക്ക്‌ ഈ അര്‍ത്ഥത്തില്‍ ക്ഷേത്രദര്‍ശനം നടത്താനാകും. സാധാരണക്കാരായ ഭക്തര്‍ക്ക്‌ ക്ഷേത്രദര്‍ശനത്തിലൂടെ പ്രതിഷ്ഠയില്‍ നിന്നും ഈശ്വരചൈതന്യം അവനിലേക്ക്‌ സംക്രമിപ്പിക്കാം.

മനുഷ്യശരീരത്തിലെ മൂലാധാരം, സ്വാധിഷ്ഠാനചക്രം, മണിപൂരകം, അനാഹതചക്രം, വിശുദ്ധിചക്രം, അജ്ഞാനചക്രം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ്‌ ക്ഷേത്രത്തിലെ ഷഡാധാരങ്ങള്‍. ക്ഷേത്രശില്‍പം ദേവന്‍റെ സ്ഥൂല ശരീരവും പ്രതിഷ്ഠ സൂഷ്മശരീരവും ആയിരിക്കും.

ഗര്‍ഭഗൃഹം ശിരസും അകത്തെ ബലിവട്ടം മുഖവും നമസ്കാരമണ്ഡപം കഴുത്തായും നാലമ്പലം കൈകളായും പുറംവാതില്‍ മുട്ടുകളായും ഗോപുരം പാദങ്ങളായും സങ്കല്‍പിച്ചിരിക്കു‍ന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :