ക്ഷേത്രം പ്രപഞ്ച രുപത്തില്‍

ബലിക്കല്ലുകള്‍ ദിക്ക് പാലകര്‍

ക്ഷേത്രം
KBJKBJ
ഹിന്ദുവിശ്വാസ പ്രകാരം ക്ഷേത്രങ്ങള്‍ എന്നത്‌ ഈശ്വര സാന്നിധ്യമുള്ള വെറും കെട്ടിടങ്ങള്‍ അല്ല. നിര്‍മ്മാണ ഘടനയിലും സങ്കല്‌പത്തിലും സമഗ്രമായ പ്രപഞ്ച രൂപം ഉള്‍കൊള്ളുന്നു എന്നതാണ്‌ ഹൈന്ദവ ആരാധനാലയങ്ങളെ വ്യത്യസ്ഥമാക്കുന്നത്‌.

മനുഷ്യന്‍ അവനിലേക്കെന്ന പോലെ ഈശ്വരനിലേക്കും കടന്നു ചെല്ലുന്നു എന്ന ഉന്നത ആശയം അടങ്ങുന്നതാണ്‌ ക്ഷേത്ര നിര്‍മ്മിതി. ക്ഷേത്രത്തിനുള്ളിലെ ഒരോ വസ്‌തുവിനും അതിന്റേതായ സങ്കല്‌പവും ചരിത്രവിശ്വാസവും ഉണ്ട്‌

ക്ഷേത്രങ്ങള്‍ക്ക്‌ ചുറ്റും കാണുന്ന ബലിക്കല്ലുകള്‍ എന്തിനാണെന്ന്‌ ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ പോലും സംശയിക്കാറുണ്ട്‌. ക്ഷേത്രം പ്രപഞ്ചത്തിന്‍റെ ലഘുരൂപമാണ്‌. ക്ഷേത്രത്തിലെ ബലിക്കല്ലുകള്‍ സൂചിപ്പിക്കുന്നത്‌ ദിക്കുകളെയും അവയുടെ അധിപന്മാരെയുമാണ്‌.

എട്ടുദിക്കുകളേയും അവയുടെ അധികാരികളേയും ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാറുണ്ട്‌.ശ്രീകോവിലിന്‌ ചുറ്റും അന്തര്‍മണ്ഡപത്തിലാണ്‌ ബലിക്കല്ലുകല്ലുകളുടെ സ്ഥാനം.

ഓരോ ദിക്കിന്‍റേന്റേയും അധിപന്മാരെ ആ ദിക്കുകളില്‍ സ്ഥാപിക്കുന്നു. കിഴക്കിന്‍റെ ദേവനായ ഇന്ദ്രനാണ്‌ കിഴക്കുവശത്ത്‌. തെക്ക്‌ കിഴക്ക്‌ അഗ്നിദേവന്‍റെ ബലിക്കല്ലാണ്‌ വേണ്ടത്‌. യമദേവനാണ്‌ തെക്ക്‌ വശത്തിന്‍റെ അധിപന്‍.

തെക്കു പടിഞ്ഞാറന്‍ ബലിക്കല്ലില്‍ ആവേശിക്കേണ്ടത്‌ ആ ദിക്കിന്‍റെ ദേവനായ നിര്യാതിയെയാണ്‌. വരണന്‍ പടിഞ്ഞാറും വായുദേവന്‍ വടക്കുപടിഞ്ഞാറും സ്ഥാനം അലങ്കരിക്കും. വടക്ക്‌ ദിശയുടെ അധിപന്‍ കുബേരനാണ്‌, എന്നാല്‍ ക്ഷേത്രങ്ങളില്‍ വടക്കുഭാഗത്ത്‌ ബലിക്കല്ലിന്‍റെ അധിപന്‍ സോമനാണ്‌.വടക്ക്‌ കിഴക്ക്‌ ഈശാനനാണ്‌.

മുകളിലൂം താഴെയും ഒരോ ദിക്കുകള്‍ കൂടിയുണ്ട്‌. മുകളിലെ ദിക്കിന്‍റെ അധിപന്‍ ബ്രഹ്മാവാണ്‌. അതിനാല്‍ ബ്രഹ്മാവിന്‌ വേണ്ടി ബലിക്കല്ല് കിഴക്കിനും വടക്ക്‌ കിഴക്കിനും ഇടയില്‍ സ്ഥാപിക്കുന്നു. കീഴ്ഭാഗത്തുള്ള ദിക്കിന്‍റെ അധിപന്‍ അനന്തനാണ്‌. വരുണന്റേയും നിര്യാതിയുടേയും ബലിക്കല്ലിനിടയിലായാണ്‌ അനന്തന്‍റെ സ്ഥാനം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :