അഗ്നിസാക്ഷിയായി കര്‍മ്മങ്ങള്‍

PROPRO
അഗ്നിസാക്ഷിയായി മാത്രമാണ്‌ ഹിന്ദുക്കള്‍ എല്ലാ പൂണ്യ കര്‍മ്മങ്ങളും അനുഷ്‌ഠിക്കുന്നത്‌. ക്ഷേത്രങ്ങളിലാകാട്ടെ ഏറ്റവും പ്രധാനം ദീപാരാരധനയാണ്‌.

ദീപങ്ങള്‍ ഉഴിഞ്ഞുള്ള ആരാധാനാ രീതിക്ക്‌ പ്രത്യേക നിര്‍ദേശങ്ങള്‍ ആചാര്യന്മാര്‍ നല്‌കിയിട്ടുണ്ട്‌. ഒരു ദീപം മാത്രമടങ്ങിയ ആരാധന സരസ്വതിയെ സൂചിപ്പിക്കുന്നു. മൂന്ന്‌ ദീപങ്ങല്‍ സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നിവയുടെ സാന്നിധ്യമറിയിക്കുന്നു.

കല, പ്രതിഷ്ഠ കല, വിദ്യ, ശാന്തി, ശാന്തി അതീതകല എന്നീ അഞ്ച്‌ കലകളെയാണ്‌ പഞ്ചദീപങ്ങള്‍ കാണിക്കുന്നത്‌. വിഗ്രഹത്തിന്‌ ചുറ്റും സാധാരണ ദീപങ്ങള്‍ മൂന്നുവട്ടം ഉഴിയാറുണ്ട്‌.

ആദ്യം ദീപം കാണിക്കുന്നത്‌ ലോകക്ഷേമത്തിനും രണ്ടാമത്തേത്‌ ഗ്രാമപ്രദേശത്തിന്‍റെ ക്ഷേമത്തിനും മുന്നാമത്തേത്‌ പഞ്ചഭൂതങ്ങളെ അടക്കി നിര്‍ത്താനുള്ള ശക്തിക്ക്‌ വേണ്ടിയും ആണ്‌. ദീപാരാധനാവേളയില്‍ ദേവതകള്‍ ഓരോ ദീപങ്ങളിലും കുടികൊണ്ട്‌ ഈശ്വരദര്‍ശനം നേടുന്നു എന്നാണ്‌ സങ്കല്‍പം.

ഈശ്വരന്‌ മനുഷ്യന്‍ അര്‍പ്പിക്കുന്ന പതിനാറുതരം ഉപചാരങ്ങളില്‍ ഒന്നാണ്‌ ദീപാരാധന. ദീപങ്ങളാല്‍ പരംപിതാവിനെ ആരാധിക്കുന്നു എന്നാണ്‌ സങ്കല്‍പം.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :