സര്‍വ്വശക്തികള്‍ക്കും മുകളില്‍ വിശ്വകര്‍മ്മാവ്

T SASI MOHAN|

വിശ്വകര്‍മ്മജന്‍‌മാരുടെ കുലദൈവം എന്ന മട്ടിലാണ് വിശ്വകര്‍മ്മാവിനെ ഇന്ന് പലരും കാണുന്നതും ആദരിക്കുന്നതും. എന്നാല്‍ പ്രപഞ്ചത്തിലെ എല്ലാ ശക്തികള്‍ക്കും ത്രിമൂര്‍ത്തികള്‍ക്കും മുകളിലായുള്ള ശക്തിവിശേഷമാണ് വിശ്വകര്‍മ്മാവ് എന്നതാണ് ശരി.

പ്രപഞ്ചാത്മക ഭാവത്തോടുകൂടി പരബ്രഹ്മ ഭാവത്തിലെ സ്വതന്ത്രനായി വിശ്വകര്‍മ്മാവ് സ്വയം അവതരിച്ചു എന്നാണ് കരുതേണ്ടത്. സ്വയം ഭവിച്ചവതും വിശ്വസൃഷ്ടിക്കുള്ള വിചിത്രവും അനുപമവുമായ ശക്തിയുള്ളവനും ഭക്തര്‍ക്ക് സുഖം നല്‍കുന്നവനുമാണ് വിശ്വകര്‍മ്മാവ്.

അഞ്ച് ശക്തികളുടെ ഏകഭാവത്തില്‍ നിന്നും തന്‍റെ അംശാവതാരമായ പരാശക്തിയുടെ വൈഭവത്താല്‍ വിശ്വകര്‍മ്മത്തിനായി അഞ്ച് മൂര്‍ത്തീ ഭാവത്തോടു കൂടിയ അഞ്ച് മുഖങ്ങളായി ഭവിച്ചു. അഞ്ച് ശക്തികളായ മനു, മയ, ത്വഷ്ട, ശില്‍പ്പി, വിശ്വജ്ഞ എന്നീ ദേവഗണങ്ങളാണ് ലോകം നില നിര്‍ത്തുന്നതെന്നാണ് പുരാണങ്ങളുടെ പക്ഷം.

രാമേശ്വരത്തു നിന്നും ലങ്കയിലേക്ക് സമുദ്രത്തിനു കുറുകെ സേതു ബന്ധിച്ചത് വിശ്വകര്‍മ്മാവിന്‍റെ മക്കളായ മനുവും മയനുമായിരുന്നു. ഭാരതത്തിലെ വൈദിക സംസ്കാരവും സിന്ധു നദീതീര സംസ്കാരവും നല്‍കിയത് വിശ്വകര്‍മ്മജരായിരുന്നു.

വാസ്തു വിദ്യയുടെയും തച്ചു ശാസ്ത്രത്തിന്‍റെയും കുലപതികള്‍ വിശ്വകര്‍മ്മജരാണ്. എഴുത്താണി മുതല്‍ പുഷ്പക വിമാനം വരെ സൃഷ്ടിച്ച പ്രതിഭകള്‍. മുളം തണ്ടിലും കല്‍ത്തൂണുകളിലും സപ്ത സ്വരങ്ങള്‍ നിറച്ച സംഗീതജ്ഞര്‍. മുപ്പത്തി മുക്കോടി ദേവകള്‍ക്കും രൂപഭാവങ്ങള്‍ നല്‍കിയ വൈദികര്‍ - എല്ലാവരും വിശ്വകര്‍മ്മജന്‍‌മാരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :