പൊങ്കല്‍--പ്രകൃതിയുടെ ഉത്സവം

ടി ശശി മോഹന്‍

WEBDUNIA|

മാട്ടുപൊങ്കല്‍

മൂന്നാം ദിവസം മാട്ടുപ്പൊങ്കല്‍. മാട്ടുപ്പൊങ്കല്‍ മാടുകള്‍ക്ക്. (കന്നുകാലികള്‍ക്ക് )വേണ്ടിയുള്ളതാണ്.

ഇന്ത്യയില്‍ നിലനിന്നിരുന്ന മികച്ച കാര്‍ഷിക സംസ്കാരത്തിന്‍റെ ഉത്തമ നിദര്‍ശനമാണ് ഈ ഉത്സവദിനം. മനുഷ്യനോടൊപ്പം പാടു പെടുന്ന കാലികള്‍ക്കായി ഒരു ഉത്സവം.

അന്ന് മാടുകളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിച്ച് നല്ല ആഹാരം കൊടുക്കുന്നു. ദേഹത്ത് മഞ്ഞളും കുങ്കുമവും പൂശുന്നു.

അവയുടെ കഴുത്തില്‍ മാലയും ചെറിയ മണികളും കെട്ടുന്നു. കൊമ്പുകളില്‍ പലനിറത്തിലുള്ള ചായങ്ങള്‍ പൂശുന്നു. അലങ്കരിച്ച മാടുകളെ പിന്നെ വാദ്യഘോഷങ്ങളോടെ ഘോഷയാത്രയായി തെരുവില്‍ നടത്തുന്നു.

കാണപ്പൊങ്കല്‍

നാലമത്തേത് കാണപ്പൊങ്കല്‍. കാണാനുള്ള ദിവസം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്.

ബന്ധുക്കളേയും സുഹൃത്തുക്കളേയും ചെന്നു കാണാനുള്ള ദിവസമാണിത്. മനുഷ്യര്‍ക്കായി, പ്രകൃതിക്കായി മാറ്റിവെച്ച ഒരാഘോഷം.

അന്ന് ചോറും തൈരും വാഴയിലയില്‍, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വിളമ്പിവെക്കുക പതിവാണ്. ഈ ദിവസത്തോടെ നാലു ദിവസത്തെ പൊങ്കല്‍ ആഘോഷങ്ങള്‍ സമാപിക്കും.

1.ദേവതകള്‍ക്ക്,
2. തനിക്കും കുടുംബത്തിനും,
3.പ്രകൃതിക്ക് ,പിന്നെ
4. സമൂഹത്തിന്

എന്നിങ്ങനെ നാലു ദിവസങ്ങളിലായി പൊങ്കല്‍ കൊണ്ടാടുന്നു.

പ്രകൃതിയും മനുഷ്യനും കൃഷിയും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തെ പ്രകീര്‍ത്തിക്കുന്ന മഹത്തായ ഉത്സവം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :