പൊങ്കല്‍--പ്രകൃതിയുടെ ഉത്സവം

ടി ശശി മോഹന്‍

WEBDUNIA|
മനുഷ്യനും പ്രകൃതിയും സമൂഹവും തമ്മിലുള്ള ബന്ധത്തെ ആദരിക്കുന്ന, ഊട്ടിയുറപ്പിക്കുന്ന ഉത്സവങ്ങളിലൊന്നാണ് പൊങ്കല്‍. തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണിത്. മലയാളിക്ക് ഓണംപോലെയാണ് തമിഴന് പൊങ്കല്‍.

മകരയ്ക്കൊയ്ത്ത് കഴിഞ്ഞ് അകവും പത്തായവും നിറയുമ്പോഴാണ് പൊങ്കലിന്‍റെ വരവ്. ആഹ്ളാദത്തിന്‍റെ പൊങ്ങലും സമൃദ്ധിയുടെ പൊങ്ങലുമാണിത്.

തൈമാസത്തിന്‍റെ തുടക്കത്തിലാണ് പൊങ്കല്‍. പൊങ്കലിന് മതപരമായ പരിവേഷമില്ല. എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ ഏകമനസ്സോടെ ആഘോഷിക്കുന്ന കാര്‍ഷികോത്സവമാണിത്.

നാലു ദിവസമായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. ആദ്യദിവംസ പോകി പൊങ്കല്‍. ഇത് മകരസംക്രമദിവസമാണ്. മകരം 1ന് തൈപ്പൊങ്കല്‍ അഥവാ സൂര്യപ്പൊങ്കല്‍. മൂന്നാം ദിവസം മാട്ടുപ്പൊങ്കല്‍. നാലാം ദിവസം കാണപ്പൊങ്കല്‍

പോകി പൊങ്കല്‍

കേരളത്തില്‍ കര്‍ക്കിടകം 1ന് -തലേന്ന് , ---ചിലയിടങ്ങളില്‍ ചിങ്ങം 1ന് -, നടക്കുന്ന ശുദ്ധീകരണ ചടങ്ങുകള്‍ക്ക് സമാനമാണ് പോകി പൊങ്കല്‍.

'പൊട്ടി പുറത്ത് ശീവോതി അകത്ത്' എന്ന സങ്കല്പമാണ് .ഇവിടെയും. വീട്ടിലെ അശ്രീകരങ്ങളായ പാഴ്വസ്തുക്കളും പഴയ വസ്തുക്കളും തൂത്തുപെറുക്കി കത്തിച്ചു കളയുന്നു. തമിഴന്‍ പോകി, പോഹി എന്നൊക്കെ പറയുന്നത്.

പോകുന്ന പോകുന്ന എന്ന അര്‍ത്ഥത്തിലാണ് പഴയതെല്ലാം പോക്കുന്ന പൊങ്കല്‍ പോകി പൊങ്കല്‍ ! ചിലര്‍ ഇതിനെ ബോഗി പൊങ്കല്‍ എന്നും പഞ്ഞു കേട്ടിട്ടുണ്ട്.

ആദ്യത്തെ പൊങ്കല്‍ ദിനം ശ്രീകൃഷ്ണനെയോ മഴയുടെ ദേവനായ ഇന്ദ്രനേയോ സ്മരിച്ചുള്ളതാണ് എന്നൊരു വിവക്ഷയുണ്ട്.

എണ്ണതേച്ച് വിസ്തരിച്ചൊരു കുളി, ഉച്ചയ്ക്കു മൃഷ്ടാന്ന ഭോജനം. വൈകിട്ട് ശുദ്ധികലശവും നടത്തി തീ കത്തിക്കല്‍. ഇതാണ് പോകി പൊങ്കലിന്‍റെ സവിശേഷതകള്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :