വസന്തപഞ്ചമി വസന്തത്തിന്‍റെ തുടക്കം

പ്രകൃത്യാരാധനയുടെ നിദര്‍ശനം ശ്രീപഞ്ചമി

vasantha panchsami- saraswathi pooja
WDWD
ബംഗാളില്‍ വസന്തപഞ്ചമി സരസ്വതീ പൂജയാണ്. അവര്‍ ബാസക (ജസ്റ്റിക ജണ്ടാറുസ്സ), ഗണ്ഡ (കൊങ്ങിണിപ്പൂ അഥവാ ചെട്ടിപ്പൂ) കൊണ്ട് സരസ്വതിയെ ആരാധിക്കുന്നു. വസന്തത്തിന്‍റെ നിറമാണ് മഞ്ഞ. സ്ത്രീകള്‍ ഈ ദിവസം മഞ്ഞ ആടയാഭരണങ്ങള്‍ അണിയുന്നു.

വീണാധാരിയായി താമരപ്പൂവില്‍ ചമ്രം പടഞ്ഞിരിക്കുന്ന സരസ്വതിയെയാണ് ബംഗാളില്‍ ആരാധിക്കുന്നത്. ചിലയിടത്ത് സരസ്വതിയുടെ വാഹനം അരയന്നവും മറ്റ് ചിലയിടത്ത് മയിലും ആണ്.

ഗ്രീക്ക് ദേവതയായ ആയുധധാരിയല്ലാത്ത മിനര്‍വയോടാണ് പാശ്ചാത്യര്‍ സരസ്വതി ദേവിയെ ഉപമിക്കുന്നത്. സരസ്വതി എന്നാല്‍ ഒഴുകുന്നത് എന്നാണര്‍ത്ഥം. ഋഗ്വേദത്തില്‍ സരസ്വതി ഒരു നദിയേയും അതിന്‍റെ അധിദേവതയേയുമാണ് കുറിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് വന്ന പുരാണ സങ്കല്‍പ്പത്തില്‍ വാഗ്‌ദേവതയായി സരസ്വതിയെ സങ്കല്‍പ്പിച്ചുകാണുന്നു.

വാസ്തവത്തില്‍ ഒഴുകുന്നത് എന്ന് സൂചിപ്പിക്കുന്നത് വാക്കിന്‍റെയും ചിന്തയുടെയും ജ്ഞാനത്തിന്‍റെയും ഒഴുക്കാണെന്ന് നമുക്ക് സങ്കല്‍പ്പിക്കാം. വസന്ത പഞ്ചമി ദിവസം ബ്രഹ്മാവ് സരസ്വതിയെ സൃഷ്ടിക്കുകയും കൈയിലുള്ള വീണയിലേക്ക് സംസാര ശേഷി പകര്‍ന്നു നല്‍കുകയും ചെയ്തു എന്നൊരു സങ്കല്‍പ്പമുണ്ട്. വീണാവാദിനി എന്നും വാണീദായിനിയെന്നും സരസ്വതിയെ വിളിക്കാറുണ്ട്.

വസന്ത പഞ്ചമി ശ്രീപഞ്ചമിയെന്നും അറിയപ്പെടുന്നു. മറാത്ത പ്രദേശങ്ങളില്‍ സരസ്വതീ ദേവിയെ ചിലപ്പോള്‍ ഗണപതിയുടെ ഭാര്യയായും സഹായിയായും സങ്കല്‍പ്പിച്ചു കാണുന്നു.WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :