ചെമ്പരത്തി-സൗന്ദര്യത്തിനും വാജ-ീകരണത്തിനും

WEBDUNIA|


ചെമ്പരത്തിപൂവേ ചൊല്ല്
ദേവനെ നീ കണ്ടോ...

പഴയൊരു സിനിമാ ഗാനത്തിന്‍റെ വരികളാണിത്. ചെമ്പരത്തിയെ കുറിച്ചുള്ള ഗാനങ്ങള്‍ ഇനിയുമുണ്ട്. പക്ഷേ ചെമ്പരത്തിയുടെ പ്രധാന്യം ഗാനങ്ങളില്‍ മാത്രമൊതുങ്ങുന്നില്ല. പൂജാപുഷ്പമായും സൗന്ദര്യവര്‍ദ്ധനയ്ക്കും ഔഷധമായും മറ്റും ഇത് ഉപയോഗിക്കുന്നു.

നമ്മുടെ തൊടികളിലും പറമ്പുകളിലും മറ്റും സമൃദ്ധമായി വളര്‍ന്ന് പുഷ്പിക്കുന്ന ചെമ്പരത്തിക്ക്, വെള്ളവും വെളിച്ചവുമുള്ളിടത്ത് തഴച്ചു വളരുന്ന ചെമ്പരത്തിക്ക,് പക്ഷേ ഇന്നത്തെ ഓര്‍ക്കിഡിനും ആന്തൂറിയത്തിനുമിടയില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.

ഏതാണ്ട് 2200 ഓളം ഇനങ്ങള്‍ ചെമ്പരത്തിയിലുണ്ട്. പല നിറങ്ങളിലു വലുപ്പത്തിലും ചെമ്പരത്തിയുണ്ട് ഹിബിസ്കസ് റൊസാസിനെന്‍സിസ് എന്ന് ശാസ്ത്രീയ നാമം. സംസ്കൃതത്തില്‍ രോഗ പുഷ്പം എന്ന് വിളിക്കുന്ന ചെമ്പരത്തി ആംഗലേയ ഭാഷയില്‍ ഷൂ ഫ്ളവര്‍ എന്ന് അറിയപ്പെടുന്നു

ചെമ്പരത്തി പൂവില്‍ ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്ളാവിന്‍, വൈറ്റമിന്‍- സി എന്നിവ അടങ്ങിയിരിക്കുന്നു. ഇതു കാരണം ചെമ്പരത്തി പൂവ് ദാഹശമിനിയിലും ചായയിലും കറികളിലും അച്ചാറുകളിലും ഉപയോഗിക്കുന്നു.

ചെടിയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ചൈന, പെറു, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ സ്ത്രീകളുടെ ആര്‍ത്തവ തകരാറുകള്‍ പരിഹരിക്കാന്‍ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :