ഭക്ഷണം കഴിച്ചയുടന്‍ കുളിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നത് എങ്ങനെ ?

 health , food , life style , bath , കുളി , ആരോഗ്യം , ഭക്ഷണം , രോഗങ്ങള്‍
മെര്‍ലിന്‍ സാമുവല്‍| Last Modified ശനി, 21 സെപ്‌റ്റംബര്‍ 2019 (17:59 IST)
ഭക്ഷണം കഴിച്ചതിന് പിന്നാലെയുള്ള കുളി നല്ലതോ ചീത്തയോ എന്ന് പലരും ചിന്തിക്കാറുണ്ട്. ആഹാരം കഴിച്ചതിന് ശേഷം കുളിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദരും പഴമക്കാരും പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഉപദേശം എന്ന് ചിന്തിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.

ഭക്ഷണം കഴിച്ചതിന് പിന്നാലെയുള്ള കുളി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോക്‍ടര്‍മാര്‍ പറയുന്നത്. ശരീരത്തിന്റെ താപനിലയേയും ദഹനത്തെയും ബാധിക്കുന്നതാണ് പ്രവര്‍ത്തി.

ഭക്ഷണ ശേഷം കുളിക്കുമ്പോള്‍ ശരീരത്തിന്റെ താപനില കുറയും ഇതോടെ ദഹനപ്രവര്‍ത്തനങ്ങള്‍ വൈകുകയും ചെയ്യും. അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിങ്ങനെ ദഹനപ്രശ്‌നങ്ങളും ശക്തമാകും.

വയറുമായി ബന്ധപ്പെട്ട പല അസുഖങ്ങളിലേക്കും ഈ ശീലം കാരണമാകും. ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂറിന് മുകളില്‍ ശരീരത്തിന് വിശ്രമം നല്‍കണം. അതിന് ശേഷം മാത്രമേ കളിക്കാന്‍ പാടുള്ളു എന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :