ഈ ഭക്ഷണങ്ങൾ ദേഷ്യം വർധിപ്പിയ്ക്കും, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2020 (15:35 IST)
ചില ഭക്ഷണം കഴിച്ചാല്‍ ദേഷ്യം വർധിയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ദേഷ്യം വർധിപ്പിയ്ക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. അതിൽ പ്രധാനട്ടതാണ്. എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ. സമ്മര്‍ദ്ദം ഉള്ള സമയത്ത് എരിവും പുളിവുമുള്ള ഭക്ഷണം കഴിച്ചാല്‍ ദേഷ്യം കൂടുമത്രെ. എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഉര്‍ജ്ജോല്‍പാദനവും പതുക്കെയാക്കുന്നു. ഇതുകാരണം അസിഡിറ്റിയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുകയും, ശരീരത്തില്‍ ചൂടു വർധിപ്പിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും.

കൊഴുപ്പേറിയ ഭക്ഷണമാണ് മറ്റൊന്ന്. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും സംസ്‌ക്കരിച്ച മാംസാഹാരവും കഴിക്കുന്നതുവഴി വലിയ അളവിലുള്ള കൊഴുപ്പ് ശരീരത്തില്‍ എത്തുന്നു. ഇത് ശരീരത്തിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കും. പെട്ടെന്ന് ദേഷ്യം വരുന്നതിന് ഇത് കാരണമാകാം. കാപ്പി, ചായ തുടങ്ങിയവയും ദേഷ്യത്തിന് കാരണമാകാം. ചായയോ കാപ്പിയോ ഒരു പരിധിയില്‍ അധികം കുടിക്കുന്നത് നല്ലതല്ല. ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാവുകയും ഇത് ദേഷ്യത്തിന് ദേഷ്യത്തിന് കരണമാവുകയും ചെയ്യാം. കുക്കീസ്, ചിപ്‌സ്, തുടങ്ങി രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിയ്ക്കുന്ന ഭക്ഷണവും ദേഷ്യം വർധിപ്പിയ്ക്കുന്നതിന് ഇടയാക്കാം. ശരീരത്തിൽ പെട്ടന്ന് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :