രണ്ട് യോനികളും, രണ്ട് ഗർഭാശയ മുഖങ്ങളും, 19കാരിയുടെ അപൂർവ ശാരീരികാവസ്ഥ കണ്ടെത്തിയത് 8 വർഷത്തെ ചികിത്സക്കൊടുവിൽ

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2019 (16:56 IST)
രണ്ട് യോനികളും രണ്ട് ഗർഭാശയ മുഖങ്ങളുമായി 19കാരി, കേൾക്കുമ്പോൽ ഒരു പക്ഷേ അത്ഭുതം തോന്നിയേക്കം 8 വർഷത്തെ ചികിത്സക്കൊടുവിലാണ് ഈ സത്യം പെൺകുട്ടി തന്നെ തിരിച്ചറിയുന്നത്. മോളി റോസ് ടെയ്‌ലർ എന്ന പെൺകുട്ടിയാണ് അപൂർവമായ ശരിരിക അവസ്ഥകാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്.

ഒൻപതാം വയസിൽ ആദ്യു ആർത്തവം മുതൽ കടുത്ത വേദന മോളിക് അനുഭവപ്പെട്ടിരുന്നു. ടാംപൺ ഉപയോഗിച്ചാൽ പോലും ആർത്തവ രക്തം പുറത്തുവരുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടെ പല ചികിത്സയും യുവതി നടത്തി. എന്നാൽ എട്ട് വർഷങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് യുവതിക്ക് രണ്ട് യോനികളും രണ്ട് ഗർഭാശയ മുഖങ്ങളും ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്,

ഒരു സെന്റീമീറ്റർ നീളമുള്ള ടിഷ്യൂകൊണ്ട് യോനിയെ രണ്ടായി പകുത്ത അവസ്ഥയായിരുന്നു യുവതിയുടെ പ്രശ്നങ്ങൾക്ക് കാരണം. Uterus didelphys എന്നാണ് ഈ അപൂർവ അവസ്ഥാക്ക് പറയുന്ന പേര്. ഇതോടെ 2017ൽ യോനിയെ രണ്ടായി പകുത്തിരുന്ന Longitudinal septum എന്ന് മെഡിക്കൽ സയൻസിൽ പറയുന്ന ടിഷ്യു നിക്കം ചെയ്തു.

കാമുകനുമായി ബന്ധത്തിലേർപ്പെടുമ്പോൾ കഠിനമയ വേദന അനുഭവപ്പെട്ടിരുന്നു എന്നും
ലൈംഗിക രോഗമാണോ എന്നുപോലും സംശയിച്ചു എന്നും പെൺക്കുട്ടി പറഞ്ഞു. ഗർഭം ധരിക്കുന്ന അവസ്ഥയിൽ പ്രത്യേക ശ്രദ്ധ നൽകണം എന്ന് മോളിക്ക് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :