ഹെപ്പറ്റൈറ്റിസ്-ബി, സി പോലുള്ള മാരകരോഗങ്ങള്‍ വേഗം കണ്ടെത്താനും വാക്സിനേഷന്‍ വ്യാപകമാക്കാനും നടപടിയെടുക്കും: മന്ത്രി കെ മുരളീധരന്‍
ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങള്‍ എത്രയും വേഗം കണ്ടെത്താനും വാക്സിനേഷന്‍ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നു ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കും.
കൂടാതെ പുതിയതായി മരുന്നുകള്‍ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് നമ്മള്‍ എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടം. തെറ്റിദ്ധാരണ ഉളവാക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാതിരിക്കുകയും, ജീവനക്കാര്‍ രോഗികളോട് നല്ല രീതിയില്‍ പെരുമാറുകയും വേണം.
വി. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുടെ പ്രതിരോധവും നിര്‍മ്മാര്‍ജ്ജനവും സാധ്യമാണ്. ഇതിന് ബോധവത്കരണവും സാമൂഹികമായ മാറ്റവും അനിവാര്യമാണ്. കേവലം ഒരു ദിവസത്തെ ദിനാചരണത്തിലൊതുങ്ങാതെ ഓരോ വ്യക്തിയും ആരോഗ്യ പ്രവര്‍ത്തകനാകണം, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരിലേക്ക് സേവനങ്ങള്‍ എത്തിക്കണം എന്നും എംഎല്‍എ പറഞ്ഞു.