Ozhempic Side Effects:മെലിയാന്‍ വേണ്ടി ഇഞ്ചക്ഷന്‍ ചെയ്തപ്പോള്‍ സ്വകാര്യഭാഗത്തിന്റെ വലിപ്പം കൂടുന്നു, സോഷ്യല്‍ മീഡിയയില്‍ ഒസെമ്പിക് ഇഞ്ചക്ഷനെതിരെ വ്യാപക പരാതി

Ozempic side effects in men,Ozempic shocking male side effect,Ozempic weight loss drug effects,Male users Ozempic claim size increase, ഒസെമ്പിക് ഇഞ്ചക്ഷൻ, തടി കുറച്ചിൽ, ഒസെമ്പിക് എഫ്കട്
അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ജൂണ്‍ 2025 (19:43 IST)
AI Generated
തൂക്കം കുറയ്ക്കുന്നതിനുള്ള മരുന്നായ ഒസെമ്പിക് (Ozempic) ഉപയോഗിച്ച പുരുഷന്മാര്‍ക്കിടയില്‍ സ്വകാര്യഭാഗത്തിന്റെ വലിപ്പത്തില്‍ വ്യത്യസ്തത അനുഭവപ്പെടുന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പരാതി. സ്വകാര്യ ഭാഗത്തിന്റെ വലിപ്പം വര്‍ധിച്ചെന്ന പരാതിയാണ് പല ഉപഭോക്താക്കളും അനുഭവമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഒസെമ്പിക് ഉപയോഗിച്ച ശേഷം വലിപ്പം മെച്ചപ്പെട്ടെന്ന് ചിലര്‍ അനുഭവം പറയുന്നു. ഈ മാറ്റം എന്തുകൊണ്ടെന്ന ആശങ്കയിലാണ് പലരും.



റെഡിറ്റ് പോലുള്ള ഓണ്‍ലൈന്‍ ഫോറങ്ങളിലാണ് പല പുരുഷന്മാരും തങ്ങള്‍ക്കുണ്ടായ മാറ്റത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ളത്. ഞാന്‍ നേരത്തെ മെലിഞ്ഞിരുന്നപ്പോള്‍ പോലും ഇത്ര മാറ്റമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒരിഞ്ചോളം അധികം വന്നിരിക്കുന്നു എന്നാണ് ഒരു ഉപഭോക്താവിന്റെ കമന്റ്. തമാശ പറയുന്നതല്ല. ശരീരഭാരം കുറഞ്ഞതിനൊപ്പം 1.5 ഇഞ്ച് സ്വകാര്യഭാഗത്തിന് വലിപ്പം കൂടിയെന്ന് മറ്റൊരു ഉപയോക്താവും പറയുന്നു.

അതേസമയം പ്യൂബിക് ഭാഗത്തെ കൊഴുപ്പ് കുറയുന്നത് മൂലമുള്ള മെച്ചപ്പെട്ട രക്തപ്രവാഹമാണ് ഇതിന് കാരണമെന്നും മാറ്റം സ്വാഭാവികമാണെന്നും ചിലര്‍ പറയുന്നത്. അതേസമയം സ്വകാര്യഭാഗത്തിലെ ഈ മാറ്റം മാത്രമല്ല ഒസെബിക്കിന്റെ പാര്‍ശ്വഫലമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒസെമ്പിക് ഉപയോഗിക്കുന്നവരിലെ പല്ലുകള്‍ കേടുവരുന്നതും, വായില്‍ ദുര്‍ഗന്ധമുണ്ടാകുന്നതുമായ പ്രശ്‌നങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേഗത്തില്‍ തൂക്കം കുറയുമ്പോള്‍ മുഖത്തെ ത്വക്ക് ചുരുങ്ങി പ്രായമായത് പോലെ തോന്നുന്ന ഒസെമ്പിക് ഫേസ്. പിന്‍ഭാഗത്തെ കൊഴുപ്പ് പെട്ടെന്ന് പോകുന്നത് മൂലമുള്ള ഒസെമ്പിക് ബട്ട് എന്നിവ മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണ്. എന്നാല്‍ ഇതുവരെയും സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന മാറ്റത്തെ പറ്റിയുള്ള പഠനങ്ങള്‍ നടന്നിട്ടില്ല. നിലവിലെ ഘട്ടത്തില്‍ ഉപയോക്താക്കളില്‍ ചിലരുടെ അനുഭവങ്ങള്‍ മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :