ഒമിക്രോണ്‍ ആശങ്ക; ലോക്ക്ഡൗണ്‍ ആലോചിച്ച് രാജ്യം

രേണുക വേണു| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (12:13 IST)

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കടുത്ത നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കുന്നു. ലോക്ക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളെ കുറിച്ചാണ് കേന്ദ്രം ആലോചിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന ആശങ്ക പരത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത് 9,195 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നത് 77,002 പേരാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 302 പേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ 781 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഡല്‍ഹിയിലാണ് ഏറ്റവുംകൂടുതല്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് മൂന്നാം തരംഗത്തിന്റെ സൂചനയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :