ശരീരഭാരം കുറയ്ക്കാൻ പരിശ്രമിയ്ക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയാതെപോകരുത് !

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 13 ജനുവരി 2021 (15:36 IST)
ശരീരഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ ധാരാളമാണ്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകളാണ് ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നത്. അമിതവണ്ണവും തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളുമാണ് ഇതിനുകാരണം. അമിതഭാരം വേഗത്തില്‍ കുറയ്‌ക്കുന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അസ്ഥികളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നമാണിത്. ചിട്ടയായ ഭക്ഷണക്രമം പിന്തുടര്‍ന്ന് പതിയെ വേണം ശരീരഭാരം കുറയ്‌ക്കാന്‍.

ശരീരഭാരം വേഗത്തില്‍ കുറയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ അസ്ഥിയുടെ രൂപഘടന പോലും മാറുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. കലോറി കുറവും എന്നാൽ ശരീരത്തിന് കരുത്ത് പകരുന്നതുമായ ഭക്ഷണങ്ങള്‍ കഴിക്കുകയും, അതിനൊപ്പം ശാസ്ത്രീയമായ വ്യായാമം ചെയ്യുകയുമാണ് ഏറ്റവും ഉത്തമം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :