വെള്ളരി ജ്യൂസ് കുടിക്കാം നല്ല ആരോഗ്യത്തിനായി

Sumeesh| Last Modified ശനി, 23 ജൂണ്‍ 2018 (11:48 IST)
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഏറെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് വെള്ളരി. നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് ഉത്തമ പരിഹാരമാണ് വെള്ളരി. അതുപോലെ തന്നെ സൌന്ദര്യ സംരക്ഷണത്തിന് ഇത്ര മികച്ചൊരു ഔഷധം ഇല്ലെന്നു തന്നെ പറയാം

എതു തരത്തിലും ഇത് കഴിക്കാവുന്നതാണ് നമ്മുടെ നാട്ടിൽ വെള്ളരി സാധാരണയായി വേവിച്ച് കഴിക്കാറുണ്ട്. പച്ചക്കും കഴിക്കാൻ ഉത്തമമാണ് വെള്ളരി എങ്കിലും ജ്യൂസ് കുടിക്കുന്നത് കൂടുതൽ നല്ലതാണ്. രക്ത സമ്മർത്തെ ശരിരായ രീതിയിൽ ക്രമികരിക്കാൻ വെള്ളരിക്ക് കഴിവുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇത് പുറന്തള്ളും.

വെള്ളരി ദിവസേന കഴിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശത്തിന്റെ സാനിധ്യം എപ്പോഴും നിലനിർത്താനാകും. മികച്ച പ്രതിരോധ ശേശി നൽകാൻ കഴിവുള്ളതാണ് വെള്ളരിക്ക. ധാരാളം ആന്റീ ഓക്സിഡന്റുകൾ അടങ്ങയിട്ടുള്ളതിനാൽ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും യൌവ്വനം നില നിർത്താനും ഇത് സഹായിക്കും. ചർമ്മത്തെ മിനുസമുള്ളതാക്കി മാറ്റാനും വെള്ളരി നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :