വരണ്ട ചർമ്മം നിങ്ങളെ അലട്ടുന്നോ? എങ്ങനെ പരിഹരിക്കാം

അഭിറാം മനോഹർ| Last Modified ഞായര്‍, 10 മെയ് 2020 (14:48 IST)
വർണ്ടചർമ്മം ഉള്ളവർക്ക് ചർമ്മം സംരക്ഷിക്കുക എന്നത് വലിയ പണിയാണ്. ചർമ്മം വരണ്ട് പൊട്ടുക,ചുളിവുകൾ വീഴുക തുടങ്ങി പല പ്രശ്‌നങ്ങളും ഇത്തരക്കാരെ അലട്ടാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇരുന്ന് പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളിലൂടെ വരണ്ട ചർമ്മത്തിന് ഒരു പരിധി വരെ പരിഹാരം കാണാം.

കറ്റാർവാഴയുടെ ജെൽ ദിവസവും പുരട്ടുന്നത് വരണ്ട ചർമ്മം ഇല്ലാതാക്കാൻ സഹായിക്കും. കുളിച്ച് കഴിഞ്ഞാൽ ദിവസവും രണ്ട് നേരം ശരീരത്തിൽ പുരട്ടുന്നതാണ്നുത്തമം. വരണ്ടചർമ്മമുള്ളവർ ചൂടുവെള്ളത്തിൽ കുളിക്കുന്നത് ചർമ്മം കൂടുതൽ വരളുന്നതിന് കാരണമാകും. നമ്മുടെ സ്വന്തം വെളിച്ചെണ്ണയാണ് മറ്റൊരു പ്രതിവിധി.ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ മുഖത്ത് പുരട്ടിയിട്ട് ഉറങ്ങുന്നത് വരണ്ട ചർമ്മത്തെ അകറ്റുകയും ചർമ്മം കൂടുതൽ മൃദുവാക്കാൻ സഹായിക്കുകയും ചെയ്യും.

ഇതുപോലെ തന്നെ വെള്ളരിക്കയുടെ നീര് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.തൈര് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയുന്നത് വരണ്ട ചർമ്മം അകറ്റാൻ സഹായിക്കുകയും ചർമ്മത്തിന്റെ നിറം വർധിപ്പിക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :