തക്കാളി പ്രമേഹ രോഗികൾക്ക് കഴിയ്ക്കാമോ ? അറിയൂ !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 20 മെയ് 2020 (15:08 IST)
നമ്മുടെ ആഹാരശീലത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തക്കാളി. തക്കാളി ചേർക്കാത്ത കറികൾ നമുക്ക് കുറവാണല്ലോ. ഇനി കറിയൊന്നുമില്ലെങ്കിലും തക്കാളിക്കറിയുണ്ടാക്കുന്ന ശീലക്കാരാണ് നമ്മൾ മലയാളികൾ. തക്കാളി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.

പ്രേമേഹ രോഗികൾക്ക് ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് തക്കാളി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ തക്കാളി ചേർത്ത ആഹാരം കഴിക്കുന്നതിലൂടെ സാധിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന നാരുകളും, ക്രോമിയയവുമാണ് ബ്ലഡ് ഷുഗർ കൺ‌ട്രോൾ ചെയ്യാൻ സഹായിക്കുന്നത്.

എന്നാൽ പ്രമേഹ രോഗികൾക്ക് കഴിക്കാൻ പാടില്ലാത്ത തരത്തിലുള്ള ആഹാരങ്ങളിൽ തക്കാളി ചേർത്ത് കഴിക്കരുത്. ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാനും വൃക്ക രോഗങ്ങളെ അകറ്റി നിർത്താനും തക്കാളിക്ക് പ്രത്യേക കഴിവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :