ജലദോഷത്തെ അകറ്റാം; ദിവസവും കുടിയ്ക്കുന്ന ചായയിൽ ഒരു ചേരുവകൂടി ചേർത്താൽ മതി !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (15:40 IST)
കട്ടൻ ചായ നമുക്ക് കുടിക്കാൻ ഇഷ്ടമാണ്. ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു പാനിയം കൂടിയാണിത്. ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചികൂടി ചേരുന്നതോടെ ഉണ്ടാകുന്നത് പല അസുഖങ്ങളെയും ചെറുക്കുന്ന ഒരു ഔഷധമാണ്. ഇഞ്ചി ചായ ഒറു ശീലമാക്കി തന്നെ മാറ്റം. ജലദോഷം, തൊണ്ടവേദന തുടങ്ങി നിരവധി അസുഖങ്ങൾക്കെതിരെ ജിഞ്ചർ ടി ഫലപ്രദമായി പ്രവർത്തിക്കും.

ആന്റി ഓക്സിഡന്റുകൾ, വിറ്റാമിന്‍ സി, മിനറല്‍സ് എന്നിവയുടെ കലവറ തന്നെയാണ് ഇഞ്ചി. ഇത് ചായയുമായി ചേരുമ്പോൾ നല്ല ഒരു ഔഷധ പാനിയം രൂപപ്പെടുന്നു. ജിഞ്ചർ ടീയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റീ ഓക്സിഡന്റുകൾ ശരീരത്തിന് മികച്ച രോഗപ്രതിരോധ ശേഷി നൽകുന്നു. മാത്രമല്ല ശരീരത്തിലെ അണുബാധകളെ തടയാനായി ഇത് ഫലപ്രദമായി പ്രവർത്തിക്കും. സ്ത്രീകളിലെ ആർത്തവ വേദന കുറക്കുന്നതിനും ജിഞ്ചർ ടീ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :