ദിവസവും ഗ്രാമ്പു ശീലമാക്കാം, ഗുണങ്ങൾ ഇങ്ങനെ

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ജൂണ്‍ 2020 (16:21 IST)
നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണ് ഗ്രാമ്പു. ഭക്ഷണത്തിന് രുചിയും മണവും നൽകുക എന്നതിനപ്പുറം പല ആരോഗ്യഗുണങ്ങ‌ളും ഗ്രാമ്പുവിനുണ്ട്.ഗ്രാമ്പുവിലടങ്ങിയിരിക്കുന്ന യൂജനോൾ എന്ന സംയുക്തം ഒരു ആന്റി ഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങളെ അകറ്റിനിർത്താൻ ഇത് സഹായിക്കുന്നു.

കൂടാതെ ആന്റി ബാക്‌ടീരിയൽ ഗുണങ്ങളും ഗ്രാമ്പുവിലടങ്ങിയിരിക്കുന്നു.ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാന്‍ നല്ലതാണ്. കൂടാതെ വിട്ടുമാറാത്ത ചുമ,ജലദോഷം എന്നിവ അകറ്റാനും ഗ്രാമ്പു സഹായിക്കുന്നു.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും ഗ്രാമ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളം മൂന്നോ നാലോ തവണ കുടിക്കുന്നത് നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :