എന്തിനും ഏതിനും പാരസെറ്റാമോളാണോ ആശ്രയം ? ശ്രദ്ധിക്കൂ... മരണം അടുത്തെത്തി !

നിങ്ങള്‍ എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവരാണോ ? ഒന്ന് ശ്രദ്ധിച്ചോളൂ...

FEATURED , MEDICINE , HEALTH , HEALTH TIPS , ആരോഗ്യം , ആരോഗ്യ വാര്‍ത്ത , മരുന്ന് , പാരസെറ്റാമോള്‍
സജിത്ത്| Last Modified വെള്ളി, 4 ഓഗസ്റ്റ് 2017 (11:38 IST)
എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവരാണ് നമ്മള്‍ ഓരോ മലയാളികളും‍. എന്നാല്‍ ഇത്തരത്തിലുള്ള പാരസെറ്റാമോളിന്റെ അമിത ഉപയോഗം വലിയ ആപത്തിലേയ്ക്കാണ് നമ്മളെ കൊണ്ടെത്തിക്കുകയെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇവ വഴിയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. അലര്‍ജി, ഉറക്കം തൂങ്ങല്‍, ആമാശയ വീക്കം, കരള്‍ രോഗം എന്നിവയ്ക്കും ഇവ കാരണമായേക്കും.

പാരസെറ്റാമോളിന്റെ കവറിനു പുറത്തു തന്നെ അവയുടെ അമിത ഉപയോഗം കരളിനു ദോഷകരമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു ഗ്രാമിലധികം പാരസെറ്റാമോള്‍ ശരീരത്തില്‍ പ്രവേശിക്കാന്‍ ഇടയായാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പാരസെറ്റാമോള്‍ ഉപയോഗത്തിന്റെ അളവു കൂടിയാല്‍ അത് ദഹനക്കുറവിനും വയറു വീര്‍ക്കുന്നതിനും കാരണമായേക്കുമെന്നും പറയുന്നു.

അതു പോലെ ശരീരത്തില്‍ പലയിടത്തായി ചുവന്ന പാടുകള്‍ സൃഷ്ടിക്കാനും ഇത് കാരണമാകും. ഇതിന്റെ ഉപയോഗം മൂലം കരള്‍ അമിതധ്വാനം ചെയ്യുന്നതിനാല്‍ കഠിനമായ ക്ഷീണവും അസ്വസ്ഥതയും മറവിയുമെല്ലാം ഉണ്ടാകും.
അതുകൊണ്ടുതന്നെ കരള്‍രോഗമുളളവര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ പാരസെറ്റാമോള്‍ കഴിക്കരുത്. കൂടാതെ പാരാസെറ്റാമോള്‍ കഴിക്കുന്ന അളവു കൂടിയാല്‍ അത് വൃക്കകളെ തകരാറിലാക്കുമെന്നും പറയപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :