ഡിമെന്‍ഷ്യ: (മേധാക്ഷയം)

എസ് ഗംഗാധര ശര്‍മ്മ

WEBDUNIA|
ഡിമെന്‍ഷ്യ: (മേധാക്ഷയം)

ഗുരുതരമായ മറവിയുണ്ടാക്കുന്ന അവസ്ഥയാണ് മേധക്ഷയം അഥവാ ഡിമെന്‍‌ഷ്യ. അള്‍ഷിമേഴ്‌സ് രോഗത്തിന്‍റെ ഒരു പ്രധാന ലക്ഷണവും അവസ്ഥയുമാണ് ഇത്

ഏതെങ്കിലും കാരണത്താല്‍ മസ്തിഷ്ക്കത്തിന്‍റെ സവിശേഷധര്‍മ്മങ്ങള്‍ നഷ്ടപ്പെടുകയും, തല്‍ഫലമായി ഒരാള്‍ക്ക് ദൈനംദിനകാര്യങ്ങളും സാമൂഹികവും തൊഴില്‍പരവുമായ കാര്യങ്ങളും നടത്തിക്കൊണ്ട് പോകുവാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. ലക്ഷണങ്ങളുടെ സഞ്ചയമാണ് ഈ അവസ്ഥ.

വാര്‍ദ്ധക്യത്തിലുണ്ടാകുന്ന ഓര്‍മ്മക്കുറവിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

- ശാരീരികത്തളര്‍ച്ച
- വിഷാദം
- കാഴ്ചക്കുറവ്, കേള്‍വിക്കുറവ്
- മദ്യപാനം
- ചില മരുന്നുകള്‍

പ്രധാന ലക്ഷണം

1) ഓര്‍മ്മ നഷ്ടപ്പെടുക
2) അടുത്ത സമയത്ത് നടന്ന സംഭവങ്ങള്‍ ഏറ്റവുമധികം മറന്നുപോകുക.
3) വളരെ മുന്പു നടന്ന സംഭവങ്ങള്‍ രോഗം മൂര്‍ച്ഛിക്കുന്നതോടെ മാത്രം നഷ്ടപ്പെടുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :