ലൈംഗികബന്ധത്തില്‍ താല്‍പ്പര്യമില്ലേ? ബന്ധപ്പെടുമ്പോള്‍ വേദനയോ? - പ്രമേഹത്തിന്‍റെ ലക്ഷണമാകാം!

ലൈംഗികത, പ്രമേഹം, താല്‍പ്പര്യം, ആരോഗ്യം, വേദന, Relationship, Diabetic, Desire, Health, Pain
Last Modified വെള്ളി, 15 മാര്‍ച്ച് 2019 (12:50 IST)
മധുരം കഴിക്കുന്നത് പ്രമേഹത്തിന് വഴിയൊരുക്കുമെന്നാണ് പൊതുവെയുള്ള ധാരണം. എന്നാല്‍ മധുരം കഴിക്കുകയും അതിനൊപ്പം അമിതമായ തടി, വ്യയാമമില്ലായ്മ തുടങ്ങിയവയും ചേരുമ്പോഴാണ് പ്രധാനമായും ഡയബെറ്റിസ് വരുന്നത്.

കുറഞ്ഞ തോതിലാണെങ്കിലും പഴവര്‍ഗങ്ങളില്‍ നിന്നും ചോറ് പോലുള്ള ഭക്ഷണങ്ങളില്‍ നിന്നും പഞ്ചസാര ശരീരത്തിലെത്തും. മധുരം അധികം ഉപയോഗിക്കാത്ത വ്യക്തിയാണെങ്കിലും ധാരാളം ചോറുണ്ണുന്ന ശീലം പ്രമേഹം വരുത്തും.

ടൈപ്പ് 2 ഡയബെറ്റിസ് ഉള്ളവര്‍ ദിവസവും കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഗുണകരമാണ്. ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൃത്യമായ രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.

വജൈനല്‍ അണുബാധ ഇടയ്ക്കിടെ വരികയാണെങ്കില്‍ അത് പ്രമേഹത്തിന്റെ ആദ്യലക്ഷണമാകാം. സെക്‌സ് സമയത്തെ വേദന, താല്‍പര്യമില്ലായ്‌മ, ഓര്‍ഗാസം ഇല്ലാതിരിക്കുക എന്നിവയും പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

പ്രത്യേക കാരണങ്ങളില്ലാതെ പെട്ടെന്ന് തടി കുറയുന്നതും പ്രമേഹലക്ഷണമാകാം. സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും ഉണങ്ങാത്ത മുറിവുകളാണ് പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണം.

പ്രമേഹത്തിന് കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ആദ്യം കേടുപറ്റുന്നത് കിഡ്‌നിയ്ക്കായിരിക്കും. രക്തക്കുഴലിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. പ്രമേഹം രക്തപ്രവാഹത്തെ കുറയ്ക്കുകയും തുടര്‍ന്ന് ശരീരത്തില്‍ മരവിപ്പ് അനുഭവപ്പെടുകയും ചെയ്യും.

പ്രമേഹത്തിന് കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ തിമിരം, ഗ്ലൂക്കോമ എന്നിവ ഉണ്ടാകുന്നു. കൂടാതെ റെറ്റിനയേയും ഇത് കാര്യമായി ബാധിക്കുന്നു. ദഹനത്തെയും പ്രമേഹം പ്രതികൂലമായി ബാധിക്കും. ഇതുമൂലം ഛര്‍ദ്ദി, മനം പിരട്ടല്‍, വയറിളക്കം എന്നിവ ഉണ്ടാകുന്നു.

ആവശ്യത്തിനുള്ള വെള്ളം കുടിച്ചിട്ടും പിന്നീടും ദാഹമനുഭവപ്പെടുകയാണെങ്കില്‍ അത് ടൈപ്പ് 2 ഡയബെറ്റിസാകാം. രക്തത്തിലെ ഗ്ലൂക്കോസ് അമിതമാകുന്നതുകൊണ്ട് ഇത് ആഗിരണം ചെയ്യാന്‍ കിഡ്‌നികള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നതാണ് ദാഹത്തിനു കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :