കാ‍ര്‍കൂന്തലിന്‍ സൌന്ദര്യം

PROPRO
“നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍, തുളസിക്കതിരില ചൂടി.......” എന്ന പാട്ട് കേട്ടിട്ടില്ലേ? അങ്ങനെ ഒരു വസന്തം വരുമെന്നൊന്നും ഇനിയാരും പ്രതീക്ഷിക്കണ്ട. ആ കാലമൊക്കെ പോയി. കാരണം ചുരുള്‍ മുടിയെ കോലന്‍ മുടിയും, പിന്നെ വേറെ കുറച്ച് അധികം ഫാഷനും ‘വെട്ടി’ ചേര്‍ത്താണ് ഇന്നത്തെ പെമ്പിള്ളേരുടെ നടപ്പ്. ചുമ്മാതല്ല, അതാന്നേ ഇപ്പോഴത്തെ ഫാഷന്‍.

കട്ടിയുള്ള തലമുടിയാണ് ഈ പുതുഫാഷന്‍ രീതികള്‍ സ്വീകരിക്കുന്നതിന് നല്ലത്. അതിന്‍റെ പ്രധാന കാരണം കട്ടിയുള്ള മുടി ആരോഗ്യമുള്ളതും കൂടുതല്‍ ആകര്‍ഷണീയവും ആയിരിക്കും എന്നത് തന്നെ. കട്ടിയുള്ള നിങ്ങളുടെ ഭംഗിയേറിയ മുടി ഇനി എങ്ങനെ സുന്ദരമാക്കാം എന്നാണോ? താഴെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ ഒന്നു ‘ഫോളോ‘ ചെയ്തു നോക്കൂ...

പേംസ്

ചുരുള്‍ മുടിയാണ് ഇവിടെ താരം. കട്ടിയുള്ള മുടിക്ക് പേംസ് കട്ട് ആണ് നന്നായി ചേരുക. മുടിക്ക് നല്ല നീളവും കൂടിയുണ്ടെങ്കില്‍, നിങ്ങളുടെ മുടിക്ക് ഏറ്റവും നന്നായി ചേരുന്നത് ഈ സ്‌റ്റൈല്‍ തന്നെ. നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് കുറച്ച് ചുരുളുകളോ, കൂടുതല്‍ ചുരുളുകളോ മുടിയ്ക്ക് യോജിക്കുന്ന രീതിയില്‍ തെരഞ്ഞെടുക്കാം. ചുരുളന്‍ പാത പിന്തുടര്‍ന്നാല്‍ നീളമുള്ള മുടിക്ക് നല്ല കട്ടിയും വലിപ്പവും തോന്നിക്കും.

ബ്രയിഡ്സ്

പേടിക്കേണ്ട! മുടി നന്നായിട്ട് മെടഞ്ഞിട്ടോളു എന്നാണ് പറഞ്ഞത്. നല്ല ആഴമേറിയ പല്ലുള്ള ചീപ്പ് കൊണ്ട് നന്നായി മുടി ചീകുക. അതിനു ശേഷം മൂന്നായി ഭാഗിച്ച് നന്നായി മെടയുക. ഇനി എവിടെ വേണമെങ്കിലും പൊയ്ക്കോ. നിങ്ങളുടെ മുടി സുരക്ഷിതയാണ്.

മെസ്സി ബണ്‍

കട്ടിയേറിയ മുടിയെ മെസ്സി ബണ്‍ കൂടുതല്‍ അകര്‍ഷണീയമാക്കും. ചെറിയ ബണ്‍ കൊണ്ട് കെട്ടിയ മുടി നടുഭാഗത്തേക്ക് മടക്കി കെട്ടുമ്പോള്‍ കുറച്ച് മുടിയേ ഉള്ളൂവെങ്കിലും ധാരാളം മുടിയുള്ളതു പോലെ തോന്നിക്കും.

പോണി ടെയില്‍

രണ്ട് തരത്തില്‍ പോണി ടെയില്‍ രീതിയില്‍ മുടി കെട്ടാം. നെറുകയിലേക്ക് പൊന്തിച്ച് കെട്ടി വെയ്ക്കുന്നത് ജീന്‍സ് പോലെയുള്ള അധുനിക വേഷങ്ങള്‍ക്ക് അനുയോജ്യമാണ്. സാധാരണ പോണി ടെയില്‍ ഏതു വസ്ത്രരീതിയ്ക്കൊപ്പവും യോജിക്കും.

WEBDUNIA|
ഇനി നിങ്ങള്‍ക്കിഷ്‌ടമുള്ള ഫാഷന്‍ തെരഞ്ഞെടുക്കാം. ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ മുഴുവന്‍ ആത്മവിശ്വാസവും തലമുടിയില്‍ ആവാഹിച്ച് ധൈര്യപൂര്‍വം പൊയ്ക്കോളു. നിങ്ങളുടെ കാര്‍കൂന്തല്‍ നിങ്ങള്‍ക്കൊപ്പം എത്തിക്കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :