പൊറോട്ടയും ചിക്കനും കോമ്പിനേഷനാണ്; മരണത്തിന്റെ കോമ്പിനേഷന്‍

നീതു മരിയ| Last Updated: ശനി, 31 ജനുവരി 2015 (17:05 IST)
ഈ കൃത്രിമ ചേരുവകളെല്ലാം ചേരുമ്പോള്‍ മൈദമാവ് കടുത്ത വിഷമായി മാറുകയാണ്. ശ്വാസകോശരോഗങ്ങള്‍ ‍,കുടല്‍ കാന്‍സര്‍ ‍, പാന്‍ക്രിയാസിനെ നശിപ്പിക്കുന്നു, പ്രമേഹം, മനുഷ്യസഹജമായ വിശപ്പ് നഷ്‌ടമാകുന്നു, അമിതമായ ദാഹവും പരവേശവും, ദഹന പ്രക്രിയയെ നശിപ്പിക്കല്‍ എന്നീ നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ഒരു ഗുണവും ഇല്ലാത്തെ മൈദമാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന കഴിക്കുന്നത് വഴി നമുക്ക് ഉണ്ടാകുന്നത്. അതായത് യാതൊരു ഗുണവും ഇല്ലാത്ത വേസ്‌റ്റ് വസ്‌തുവായ മൈദമാവ് ഉപയോഗിച്ചാണ് പെറോട്ട ഉണ്ടാക്കുന്നതെന്ന് മനസിലാക്കുക.

ഇനി ചിക്കന്റെ മഹത്വം പറയാം. നല്ല നാടന്‍ കോഴിയെ, വറുത്തരച്ച് കറിവെച്ച് അപ്പത്തിനൊപ്പവും കപ്പയോടൊപ്പവും കഴിക്കുന്നത് ഒരു അനുഭൂതി തന്നെയാണ്. എന്നാല്‍ ഇന്ന് നാടന്‍ കോഴി പോയിട്ട് ഒരു കോഴിക്കൂട് പോലും ഇന്ന് കാണാന്‍ ഇല്ല.  പകരം അന്യദേശങ്ങളില്‍ നിന്നുവരുന്ന കോഴികളെയാണ് മലയാളികള്‍ ആശ്രയിക്കുന്നത്. ഒരു ദിവസം രണ്ടു ലക്ഷത്തോളം കോഴികളാണ് അതിര്‍ത്തി കടന്ന് കേരളത്തില്‍ എത്തുന്നത്. തമിഴ്നാട്ടിലെ ആയിരക്കണക്കിന് ചിക്കന്‍ ഫാമുകളിലാണ് മലയാളികള്‍ക്ക് വേണ്ട കോഴികളെ സൃഷ്‌ടിച്ചെടുക്കുന്നത്. മുട്ട വിരിഞ്ഞ് കണ്ണു തുറന്ന് പുറത്തുവരുന്ന കോഴി കുഞ്ഞുങ്ങളില്‍ തുടക്കത്തില്‍ തന്നെ വിവിധ തരത്തിലുള്ള ഹോര്‍മോണുകള്‍ കുത്തിവെക്കുന്നു.

സാധാരണ ഒരു കോഴി വളര്‍ന്ന് വലുതാകാന്‍ തൊണ്ണൂറു ദിവസങ്ങളോളം എടുക്കുമ്പോള്‍ ഈ കോഴികള്‍ വെറും നാല്‍പ്പത് ദിവസങ്ങള്‍ കൊണ്ട് പൂര്‍ണവളര്‍ച്ചയില്‍ എത്തും. ഈ മരുന്ന് കുത്തിവെച്ച കോഴികളെയാണ് നമ്മള്‍ വറുത്തും കറിവെച്ചും അകത്താക്കുന്നത്. അതായത് കോഴിക്ക് കുത്തിവെച്ച ഹോര്‍മോണുകള്‍ മനുഷ്യശരീരത്ത് എത്തുകയും അതുവഴി വിവിധ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പൊരിച്ച കോഴിയും പൊറോട്ടയും അകത്താക്കുന്നത് വഴി വിശപ്പ് മാറുമായിരിക്കാം, എന്നാല്‍ 60 വയസ് വരെ ജീവിക്കേണ്ട ആരോഗ്യമുള്ള ഒരാള്‍ എത്രനാള്‍ ആരോഗ്യത്തോടെ ജീവിക്കുമെന്ന് വിദഗ്ധര്‍ക്ക് പോലും വ്യക്തമാക്കാന്‍ പറ്റാത്ത കാര്യമാണ്. ഇനി നിങ്ങള്‍ തീരുമാനിക്കുക ഇവ രണ്ടു കഴിക്കണോ എന്ന്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :