രേണുക വേണു|
Last Updated:
വ്യാഴം, 26 ജൂണ്‍ 2025 (18:00 IST)
നിങ്ങളുടെ സാധാരണ ചർമ നിറത്തിൽ നിന്ന് വ്യത്യസ്തമായി കഴുത്തിൽ കറുപ്പ് നിറം കാണുന്നുണ്ടോ? അതിനെ എന്തെങ്കിലും ചർമ പ്രശ്‌നമായി മാത്രം കണ്ട് തള്ളിക്കളയരുത്. കഴുത്തിൽ മടക്കുകളും അസാധാരണമായ വിധം കറുപ്പ് നിറവും വരുന്നതിനെ പറയുന്ന പേര് അകാന്തോസിസ് നിഗ്രിക്കൻസ് എന്നാണ്. ഇത് മാരകമായ പല ആരോഗ്യപ്രശ്‌നങ്ങളുടെയും സൂചനയാണ്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കൂടുമ്പോൾ ഇങ്ങനെയൊരു മാറ്റം ശരീരത്തിൽ കാണിക്കും. അതായത് കഴുത്തിൽ അസാധാരണമായ കറുപ്പ് നിറവും മടക്കുകളും ഉള്ളത് പ്രമേഹത്തിന്റെ ലക്ഷണമാകാം.
അമിത വണ്ണം ഉള്ളവരിലും കഴുത്തിൽ കറുപ്പ് നിറം കാണാൻ. ശരീരത്തിൽ കൊഴുപ്പ് കൂടുന്നതിന്റെ സൂചനയാണ് കഴുത്തിലെ കറുപ്പ് നിറം. ശരീരത്തിനു ആവശ്യമായ വ്യായാമം നിങ്ങൾ ചെയ്യുന്നില്ല എന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.
കഴുത്തിൽ കറുപ്പ് നിറമുള്ളവർ തുടർച്ചയായി വ്യായാമം ചെയ്ത് തടി കുറച്ച് നോക്കൂ. കഴുത്തിലെ കറുപ്പ് നിറം അപ്രത്യക്ഷമാകുന്നത് കാണാം. വയർ, കരൾ എന്നിവയിലുണ്ടാകുന്ന അർബുദത്തിന്റെ സൂചനയായും ചിലരിൽ കഴുത്തിലെ കറുപ്പ് നിറം കാണാം. അതായത് കഴുത്തിൽ അസാധാരണമായി കറുപ്പ് നിറം കണ്ടാൽ ഡോക്ടറെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.