വയറുവേദന ഉണ്ടാകാറുണ്ടോ? കാരണങ്ങള്‍ ഇവയാകാം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2021 (17:00 IST)
വയറുവേദനകള്‍ക്ക് കാരണങ്ങള്‍ പലതാകാം. എന്നാല്‍ തുടര്‍ച്ചായായി വയറുവേദനകള്‍ ഉണ്ടാകുകയാണെങ്കില്‍ അതിനെ അവഗണിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണയായി ഗ്യാസ്, മലബന്ധം, ദഹനക്കേട്, ടെന്‍ഷന്‍ എന്നിവയുണ്ടാകുമ്പോള്‍ വയറുവേദനയുണ്ടാകാറുണ്ട്. വയറുവേദന ഉണ്ടായാല്‍ അതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

വയറിനോട് ചേര്‍ന്നുള്ള ആന്തരിക അവയവങ്ങള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ വയറുവേദനയുണ്ടാകാം. കഠിനമായ വയറുവേദനക്കൊപ്പം നെഞ്ചുവേദന, കഴുത്തുവേദന, രക്തം കലര്‍ന്ന മലം, ഛര്‍ദ്ദി എന്നിവ ഉണ്ടായാല്‍ ഉടന്‍ അടിയന്തര വൈദ്യ സഹായം തേടണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :