തടിയും കുടവയറും ഉണ്ടോ? വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കൂ

രേണുക വേണു| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (09:50 IST)

ആരോഗ്യത്തിനു ഏറെ ഗുണം ചെയ്യുന്ന പഴമാണ് ഈന്തപ്പഴം. നാരുകളാണ് സമ്പുഷ്ടമായ ഈന്തപ്പഴം വെറുംവയറ്റില്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വെറുംവയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിനു ഊര്‍ജ്ജം നല്‍കുന്നു. ഇതിലെ സ്വാഭാവിക മധുരം ഊര്‍ജമായി മാറുന്നു. വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് അയേണ്‍ ഹിമോഗ്ലോബിന്‍ ഉല്‍പ്പാദനത്തിനു സഹായിക്കുന്നു.

ദഹനം എളുപ്പമാക്കാന്‍ വെറുംവയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് സഹായിക്കും. നാരുകള്‍ ധാരാളം ഉള്ളതുകൊണ്ടാണ് ഈന്തപ്പഴം ദഹനത്തിനു സഹായിക്കുന്നത്. നല്ല ദഹനത്തിനും കുടല്‍ ശുദ്ധീകരിക്കാനും ഈന്തപ്പഴം സഹായിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വെറും വയറ്റില്‍ ഈന്തപ്പഴം കഴിച്ചു നോക്കാം.

തടിയും വയറും കുറയ്ക്കാനുള്ള എളുപ്പവഴി കൂടിയാണ് വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത്. ഇതിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തി കൃത്രിമ മധുരവും അമിതാഹാരവും ഒഴിവാക്കാന്‍ സഹായിക്കുന്നു. ശരീരത്തിനു ആവശ്യമായ പോഷകങ്ങളും ഈന്തപ്പഴത്തില്‍ നിന്ന് ധാരാളം ലഭിക്കും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :