രാത്രി ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം, അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (15:37 IST)
ആരോഗ്യമുള്ള ശരീരത്തിന് പോഷകങ്ങളും വിറ്റാമിനുമെല്ലാം അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യമാണ്. ആരോഗ്യത്തിനു വളരെ ഉത്തമമാണെങ്കിലും ചില ഭക്ഷണങ്ങള്‍ സമയം തെറ്റിക്കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഏതെല്ലാമാണ് അങ്ങനെയുള്ള ആഹാരങ്ങളെന്ന് നോക്കാം ആരോഗ്യത്തിനു വളരെ ഉത്തമമായ ഒന്നാണ് തൈര്. എന്നാല്‍ രാത്രി സമയങ്ങളില്‍ തൈരും മോരും കഴിക്കുന്നതു പലതരത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് ശരീരത്തില്‍ ചൂടു വര്‍ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്കും തൈര് കാരണമായേക്കാം.

ശരീരത്തിന് വളരെ ഉത്തമമായ ഒന്നാണ് ആപ്പിള്‍. എന്നാല്‍ രാത്രിസമയത്ത് അത്താഴം കഴിഞ്ഞശേഷം ആപ്പിള്‍ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനിക് ആസിഡ് ആമാശയത്തിലെ അമ്ലം ഉയരാന്‍ ഇടയാക്കിയേക്കും. അതുപോലെ രാത്രിയില്‍ കിടക്കുന്നതിനു മുൻപ് വാഴപ്പഴം കഴിക്കുന്നതും ശരീരത്തിന് ഗുണകരമല്ല. ഇതു ചുമയ്ക്കും ജലദോഷത്തിനും കാരണമായേക്കും. കൂടാതെ വയറ്റിലെ പല അസ്വസ്ഥതകള്‍ക്കും വാഴപ്പഴം കാരണമായേക്കും. അതുപോലെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടാനും ഇത് ഇടയാക്കിയേക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :