എരിവ് ആധികം കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിഞ്ഞോളു !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 20 ഫെബ്രുവരി 2020 (20:42 IST)
ഭക്ഷണത്തിൽ നല്ല എരിവ് വേണം എന്ന് നിർബന്ധമുള്ളവരാണ് കൂടുതൽ മലയാളികളും. പ്രത്യേകിച്ച് നോൺവെജ് ഭക്ഷണം കൂടുതൽ ഇഷടപ്പെടുന്നവർ. പച്ചമുറകും മുളകുപൊടിയും. വറ്റൽ‌മുളകും കാന്താരിമുളകുമെല്ലാം നമ്മൾ യഥേഷ്ടം എരിവിനായി ഭക്ഷണത്തിൽ ചേർക്കും. എന്നാൽ നമ്മുടെ നാവ് താങ്ങുന്നത്ര എരിവ് നമ്മുടെ ആന്തരാവയവങ്ങൾ താങ്ങില്ല എന്നത് നാം തിരിച്ചറിയണം.

സ്ഥിരമായി അമിതമായ എരിവ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്. ആമാശയം, ചേറുകുടൽ, വൻ‌കുടൽ എന്നിവക്ക് ഗുരുതരമായ പ്രശ്നങ്ങൾക്ക് ഉണ്ടാകും എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി നല്ല എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയത്തിലെ വേദനക്കും അൾസർ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

അമിതമായി എരിവ് കഴിക്കുന്നത് ദഹന പ്രകൃയയെയും സാരമായി ബാധിക്കും. എരിവുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയം വേണം എന്നതിനാലാണ് ഇത്. ശരീരത്തിൽ നിന്നും കൂടുതതൽ ഊർജ്ജം നഷ്ടമാകുന്നതിനും ഇത് കാരണമാകും. അമിതമായി എരിവും ഉപ്പും അടങ്ങിയ അച്ചാറുകൾ കഴിക്കുമ്പോഴും സമാനമായ അവസ്ഥ ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :