എത്ര സ്‌നേഹമുണ്ടെങ്കിലും ഈ രഹസ്യങ്ങള്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും മറയ്ക്കും !

ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും മറയ്ക്കുന്ന രഹസ്യങ്ങള്‍

relationship ,  health ,  couple ,  wife , husband , ബന്ധം ,  ആരോഗ്യം ,  ദാമ്പത്യം ,  ഭാര്യ ,  ഭര്‍ത്താവ്
സജിത്ത്| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (18:04 IST)
പരസ്പരം എത്രതന്നെ സ്‌നേഹമുണ്ടായാലും ഭാര്യമാര്‍ ചില കാര്യങ്ങള്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും മറച്ചുവെക്കുമെന്നതാണ് വസ്തുത. ഒരു തരത്തിലും ഇവ ദോഷകരമല്ല എന്നകാര്യം പല ഭര്‍ത്താക്കന്‍മാര്‍ക്കും അറിയാവുന്നതിനാല്‍ അവര്‍ അതറിഞ്ഞ ഭാവം പോലും നടിയ്ക്കാറുമില്ല. എന്തെല്ലാമാണ് ഇത്തരത്തില്‍ ഭാര്യമാര്‍ മറച്ചുവെക്കുന്ന രഹസ്യങ്ങള്‍ എന്ന് നോക്കാം‍.

ഭര്‍ത്താവിന്റെ ചില ബന്ധുക്കളേയോ അല്ലെങ്കില്‍ സുഹൃത്തുക്കളേയോ ഇഷ്ടമല്ലെന്ന കാര്യം ഏതൊരു ഭാര്യയും തുറന്നു പറയാറില്ല. തന്നോട് അപ്രീതി തോന്നിയാലോ എന്ന ഭയമാണ് ഇതിന്റെ പിന്നില്‍. അതുപോലെ ഭര്‍ത്താവിന്റെ ഇമെയില്‍, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പാസ് വേര്‍ഡുകള്‍ അറിയാന്‍ ശ്രമിക്കുന്ന പലരുമുണ്ട്. അറിഞ്ഞാല്‍ അവര്‍ പരിശോധിക്കുകയും ചെയ്യും. എന്നാല്‍ ഇതും ഇവര്‍ വെളിപ്പെടുത്താറില്ല.

സ്വന്തം ബാങ്ക് അക്കൗണ്ട് സ്വകാര്യമായി സൂക്ഷിക്കുകയും ഭര്‍ത്താവില്‍ നിന്ന് ഇടയ്ക്ക് പണം ആവശ്യപ്പെടുകയും ചെയ്യുന്ന ഭാര്യമാരും ധാരാളമുണ്ട്. ചെറിയ ആരോഗ്യപ്രശ്ങ്ങളാണെങ്കില്‍ അതെല്ലാം മറച്ചുവയ്ക്കും. ആദ്യ കാമുകനുമായി ചില സ്ത്രീകള്‍ വിവാഹ ശേഷവും അടുപ്പം തുടരും. എന്നാല്‍ അടുപ്പമില്ലെന്ന് പറയാനായിരിക്കും അവര്‍ ശ്രമിക്കുക. ഭര്‍ത്താവ് അറിഞ്ഞാല്‍ എന്തെങ്കിലും പൊട്ടിത്തെറി ഉണ്ടാകുമോ എന്ന ഭയമാണ് ഇതിന് കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :