അടിവസ്ത്രങ്ങൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

Sumeesh| Last Modified ശനി, 14 ഏപ്രില്‍ 2018 (12:45 IST)
അടിവസ്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധമായ ഇവയുടെ ഉപയോഗം സ്ത്രീകളിലും പുരുഷന്മാരിലും വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. ശരിയായ രീതിയിലല്ലാത്ത അടി വസ്ത്രങ്ങളുടെ ഉപയോഗം സ്ത്രീകളിൽ സ്തനാർബുദത്തിന് വരെ കാരണമായേക്കാം എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.

ഇറുകിപ്പിടിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ഇത് രക്തയോട്ടത്തെ തടസ്സപ്പെടുത്തും. ഇറുകിപ്പിടിച്ച ബ്രാ ഉപയോഗിക്കുന്നത് സ്ത്രീകളിൽ സ്തനാർബുദത്തിന് കാരണമകും. പുരുഷന്മാർ
ഇറുകിയ അടി വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ബീജത്തിന്റെ ചലന ശേഷിയെ ബാധിക്കും ഇത് വന്ധ്യതക്ക് കാരണമാകും

ഇതു പോലെ തന്നെ പ്രധാനമാണ് കൃത്യമായ ഇടവേളകളിൽ അടി വസ്ത്രങ്ങൾ മാറ്റി ഉപയോഗിക്കുക എന്നത്. മൂന്നു മാസത്തി കൂടുതൽ ഒരു അടി വസ്ത്രം ഉപയോഗിക്കുന്നത് നല്ലതല്ല. ഒറെ അടി വസ്ത്രം നിരന്തരമായി ദീർഘകാലം ഉപയോഗിക്കുന്നത് സ്ത്രീകളിൽ വജൈനൽ ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും

അടിവസ്ത്രങ്ങൾ കഴുകിയതിനു ശേഷം അണുവിമുക്ത ലായനികൾ ഉപയോക്കുന്നത് നല്ലതാണ്. അടി വസ്ത്രങ്ങൽ വെയിലിൽ ഉണക്കിയെടുക്കുന്നതും അണുവിമുക്തമാകാൻ സഹായിക്കും. ഉണങ്ങാത്ത അടി വസ്ത്രങ്ങൽ ഉപയോഗിക്കുന്നത് അസുഖങ്ങളെ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :