സൌഹൃദ ദിനം എങ്ങനെ ആഘോഷിക്കാം

freiendsa meet
SasiSASI
സൌഹൃദ ദിനം എങ്ങനെയും ആചരിക്കാം. വീടുകള്‍ സന്ദര്‍ശിക്കലാവാം, ഒത്തുചേരലാവാം, ഒരുമിച്ചൊരു പാര്‍ട്ടിക്കോ സിനിമയ്ക്കോ പാര്‍ക്കിലോ പോകലാവാം, സമ്മാനങ്ങള്‍ കൈമാറലാവാം.

സുഹൃത്ത് എന്ന പട്ടികയില്‍ പലരും പെടും. ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങള്‍ മുതല്‍ അച്ഛനമ്മമാര്‍ വരെ ചിലപ്പോള്‍ സൌഹൃദത്തിന്‍റെ പരിധിയില്‍ വരും. മക്കളോടൊപ്പം ഒരുമിച്ചിരുന്ന് വെള്ളമടിക്കുന്ന മാതാപിതാക്കള്‍ വരെയുണ്ടല്ലോ നമ്മുടെ നാട്ടില്‍!.

കാമുകിയോ കാമുകനോ അയല്‍ക്കാരനോ അയല്‍ക്കാരിയോ സഹപാഠിയോ സഹവാസിയോ സഹപ്രവര്‍ത്തകനോ സഹപ്രവര്‍ത്തകയോ ഒക്കെ സുഹൃത്തുക്കളാവാം.

ഇവരില്‍ ആണും പെണ്ണും തമ്മിലുള്ള സൌഹൃദമാണെങ്കില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരല്‍പ്പം മുന്‍‌കരുതല്‍ എടുക്കുന്നത് എപ്പോഴും നല്ലതാണ്. വിവാഹിതരാണെങ്കില്‍ സുഹൃത്തിന്‍റെ ഭാര്യയേയോ ഭര്‍ത്താവിനെയോ കൂടി ഈ സൌഹൃദം പങ്കുവയ്ക്കലിന്‍റെ ഭാഗമാക്കുന്നത് കൊള്ളാം.

സൌഹൃദ ദിനം ആചരിക്കാനായി ചില നിര്‍ദ്ദേശങ്ങള്‍ :

* സവിശേഷതയാര്‍ന്ന സുഹൃത്ത് എന്ന നിലയില്‍ ഒരാളുടെ സൌഹൃദം എത്രമാത്രം വില മതിക്കുന്നതാണെന്ന് കാണിച്ച് സുഹൃത്തിന് നല്ലൊരു കാര്‍ഡ് അയയ്ക്കാം.
* സുഹൃത്തിനായി നല്ലൊരു സമ്മാനം വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യുക - പൂക്കള്‍, മധുര പലഹാരങ്ങള്‍, പുസ്തകങ്ങള്‍, പേന, വസ്ത്രങ്ങള്‍ അങ്ങനെയെന്തുമാവാം.
* പരസ്പരം കണ്ടുമുട്ടി കൈകൊടുക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്യാം.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :