വിഷ്ണുവിന്‍റെ സൌഹൃദം കതിര്‍മണ്ടപത്തിലേക്ക്

ബിനു സി തമ്പാന്‍

FILEFILE
പൊതുധാരണയക്ക് ഒരു വിയോജനകുറിപ്പു കൂടി തന്‍റെ വിവാഹ തീരുമാനത്തിലൂടെ രേഖപെടുത്തുന്നു ഈ യുവ ജനപ്രതിനിധി.

ഭാഷയുടെയും പ്രാദേശികതയുടെയും അതിര്‍വരമ്പുകള്‍ തകര്‍ത്ത് വിഷ്ണുവിന്‍റെ ജീവിത സഖിയാകുന്നത് മംഗലാപുരം സ്വദേശിയായ യുവ കവയത്രി കനകയാണ്.

സൌഹൃദത്തിന്‍റെ ദണ്ഡിയാത്ര

ചിങ്ങമൊന്നായ ആഗസ്റ്റ് 17 ന് ഗുരുവായൂരില്‍ വെച്ചാണ് വിവാഹം. ഇന്ത്യന്‍ ദേശിയതയുടെ ഒരു ധന്യമൂഹൂര്‍ത്തതിലാണ് ഇരുവരുടെയും സുഹൃദത്തിന് തുടക്കമാകുന്നത്.ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി നയിച്ച നിയമലംഘന സമരത്തിന്‍റെ തുടക്കമായ ഉപ്പ് സത്യാഗ്രഹത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തിയ ദണ്ഡിയാത്രയുടെ പുനരാവിഷ്കാരത്തിനിടയിലായിരുന്നു അത്.

കന്നഡ കവയത്രിയായ കനകയും അന്ന് കെ എസ് യു വിന്‍റെ സംസ്ഥാന പ്രസിഡന്‍റുമായ വിഷ്ണുവും ഈ യാത്രയിലുടനീളം പങ്കെടുത്തിരുന്നു.ആദ്യം കണ്ടപ്പോള്‍ തന്നെ കനകയുടെ വ്യക്തിത്വം തന്നെ ഏറെ ആകര്‍ഷിച്ചുവെന്ന് വിഷ്ണു പറയുന്നു.
WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :