യൂറോപ്പില്‍ ട്രാന്‍സ്ഫര്‍ വസന്തം

soccer
PTIFILE

യൂറോപ്യന്‍ ഫുട്ബോളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്. പുതിയ സീസണ്‍ തുടക്കത്തില്‍ തന്നെ മികച്ച പരിശീലകരേയും കളിക്കാരെയും വലയില്‍ എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ക്ലബ്ബുകള്‍. ഇക്കൂട്ടത്തില്‍ പരിശീലകരിലെ താരങ്ങളായ ജോസ് മൊറീഞ്ഞോ, യുവാണ്ടേ റാമോസ് എന്നിവരെല്ലാം പെടും.

യുവേഫ കപ്പ് പരാജയത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ ഡച്ചുകാരന്‍ മാര്‍ട്ടിന്‍ ജോള്‍ ടോട്ടന്‍ ഹാമില്‍ നിന്നും പുറത്തായ സ്ഥാനത്ത് സെവില്ലയുടെ പരിശീലകന്‍ യുവാണ്ടെ റാമോസ് ചുമതല ഏല്‍ക്കും. റാമോസ് ഇതിനായി സെവില്ലയുടെ പരിശീലക ചുമതല വിട്ടിരിക്കുകയാണ്. അതേസമയം മാസ്റ്റെല്ലയില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന സാഞ്ചസ് ഫ്ലോറസിനെ തന്ത്രമൊരുക്കാനായി സ്പാനിഷ് ക്ലബ്ബ് സെവില്ല സമീപിച്ചിരിക്കുകയാണ്.

രണ്ടു തവണ ഇംഗ്ലീഷ് ക്ലബ്ബ് ചെത്സിയെ ഒന്നാം സ്ഥാനത്തെത്തിച്ച പോര്‍ച്ചുഗീസ് പരിശീലകന്‍ ജോസ് മൊറീഞ്ഞോയെ പിടിച്ചിരിക്കുന്നത് സ്പാനിഷ് ക്ലബ്ബ് വലന്‍സിയയാണ്. ഈ സീസണ്‍ ആദ്യം ചെത്സിയില്‍ നിന്നും പുറത്തായ മൊറീഞ്ഞോ ഇംഗ്ലണ്ടില്‍ തുടരാന്‍ താല്‍പ്പര്യപ്പെട്ടിരുന്നെങ്കിലും സ്പെയിനാണ് അദ്ദേഹത്തിനു മുന്നില്‍ അവസരം തുറന്നിരിക്കുന്നത്.

പരിശീലകരുടെ സ്ഥിതി ഇതാണെങ്കില്‍ കളിക്കാരില്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏറെ പറഞ്ഞു കേള്‍ക്കുന്നത് ബ്രസീലിയന്‍ താരങ്ങളായ കാകയുടേയും റൊണാള്‍ഡീഞ്ഞോയുടെയും പേരുകളാണ്. ഇരുവരെയും ബാഴ്‌സിലോണയും എ സി മിലാനും കൈമാറാന്‍ കാത്തിരിക്കുകയാണെന്നാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ കേല്‍ക്കുന്ന വാര്‍ത്തകള്‍.

പാരീസ്: | WEBDUNIA|
പുതിയ സീസണിലേക്ക് ഇതു സംബന്ധിച്ച ചര്‍ച്ചകളും നടപടിക്രമങ്ങളും പൂര്‍ത്തിയാകുമെന്നാണ് ഇറ്റലിയില്‍ നിന്നും പറഞ്ഞു കേല്‍ക്കുന്ന വാര്‍ത്തകള്‍. അതേ സമയം ചെല്‍‌സിയുടെ ജര്‍മ്മന്‍ മിഡ് ഫീല്‍ഡര്‍ മൈക്കല്‍ ബെല്ലാക്കിനെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്‍റസിനു ലോണായി ആറു മാസത്തേക്കു നല്‍കാനാണ് ചെല്‍‌സി ഒരുങ്ങുന്നത്. ഫ്രാങ്ക് ലാമ്പാര്‍ഡ്, എസ്സിയാന്‍, മികേല്‍, ക്ലോഡ് മക്കലെലെ എന്നീ മദ്ധ്യനിരക്കാര്‍ തന്നെ സമ്പന്നമാക്കുന്ന ചെല്‍‌സിക്ക് ഒരു മിഡ്ഫീല്‍ഡറെ ഒഴിവാക്കിയാല്‍ കൊള്ളാമെന്ന ചിന്തയുമുണ്ടെന്നത് വാസ്തവം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :