ഫ്രെഡി അഡു ബെനെഫിക്കയിലേക്ക്

freddy adu
FILEFILE
അമേരിക്കന്‍ മേജര്‍ ഫുട്ബോള്‍ ലീഗിലേക്ക് 2003 ല്‍ ഫ്രെഡി അഡു എന്ന കറുത്ത പതിനാലുകാരന്‍ കളിക്കാന്‍ എത്തിയപ്പോള്‍ അമേരിക്കക്കാര്‍ കാര്യമായി ശ്രദ്ധിച്ചില്ല. എന്നാല്‍ മൈനറായ പയ്യന്‍റെ കളി കണ്ടപ്പോഴാണ് കളിയില്‍ പയ്യന്‍ മേജര്‍ ആണെന്നു എതിരാളികള്‍ക്ക് ബോധ്യമായത്. ലീഗ് ചരിത്രത്തിലെ എറ്റവും പ്രായം കുറഞ്ഞ താരോദയമായിരുന്നു.

പോര്‍ച്ചുഗലിലെ മുന്‍ നിര ക്ലബ്ബുകളില്‍ ഒന്നായ ബെനെഫിക്കയാണ് പുതിയ സീസണില്‍ അഡുവിനെ സ്വന്തമാക്കിയത്. പതിനെട്ടുകാരനായ ഈ അറ്റാക്കിംഗ് മിഡ്‌ഫീല്‍ഡര്‍ക്കായി ബെനെഫിക്ക രണ്ട് മില്യണ്‍ ഡോളറാണ് കൈമാറ്റ തുകയാണ് നല്‍കിയത്. അണ്ടര്‍ ട്വന്‍റി ലോകകപ്പില്‍ അമേരിക്കന്‍ ടീമിന്‍റെ നായകനായിരുന്ന അഡു ക്ലബ്ബിന്‍റെ മെഡിക്കല്‍ ടെസ്റ്റിനായി സമീപിക്കുകയാണ്.

ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ ടെമയിലായിരുന്നു അഡുവിന്‍റെ ജനനം. ചെറുപ്പത്തില്‍ തന്നെക്കാള്‍ മൂന്നു മടങ്ങ് പ്രായമുള്ളവര്‍ക്കൊപ്പം നഗ്‌ന പാദനായിട്ടാണ് അഡു ഫുട്ബോള്‍ കളി തുടങ്ങിയത്. എട്ടാം വയസ്സില്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി സിയിലേക്ക് അഡുവിന്‍റെ കുടുംബം ചേക്കേറിയതു മുതല്‍ പയ്യനു നല്ല കാലമായി.

പന്ത്രണ്ടാം വയസ്സില്‍ ഐ എം ജി സോക്കര്‍ അക്കാദമിയില്‍ കളി മെച്ചപ്പെടുത്തിയ അഡു പതിനാലാം വയസ്സില്‍ അമേരിക്കയുടെ ഒളിമ്പിക് ഡവലപ്മെന്‍റ് പദ്ധതിയുടെ ഭാഗമായി ഇറ്റലിയിലെ ലാസിയോ, യുവന്‍റസ് തുടങ്ങിയ ക്ലബ്ബുകള്‍ പങ്കെടുജ്ക്കുന്ന ടൂര്‍ണമെന്‍റില്‍ കിരീടം നേടി. അമേരിക്കന്‍ മേജര്‍ ലീഗിലേക്കുള്ള പ്രവേശനം പതിനാലാം വയസ്സിലായിരുന്നു.

2003 ല്‍ യു എസ് പൌരത്വം ലഭിച്ചതു മുതല്‍ രാജ്യാന്തര ടൂര്‍ണമെന്‍റുകളില്‍ അമേരിക്കയുടെ പതിവു മുഖമായിരിക്കുകയാണ് അഡു. ഫിന്‍ലന്‍ഡില്‍ നടന്ന 2003 ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പ്, യു എ ഇയില്‍ 2003 ല്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പ്, നെതര്‍ലന്‍ഡിലെ 2005 ലെ യൂത്ത് ലോകകപ്പ്, 2007 ല്‍ കാനഡയില്‍ നടന്ന ഫിഫ അണ്ടര്‍ 20 ലോകകപ്പ്.

അണ്ടര്‍ 20 ലോകകപ്പില്‍ മൂന്നു തവണ പങ്കെടുത്ത രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് അഡു.നിര്‍ഭാഗ്യവശാലാണ് കഴിഞ്ഞ ലോകകപ്പില്‍ അഡു അമേരിക്കയ്‌ക്കായി കളീക്കാതെ പോയത്. കാനദയില്‍ കഴിഞ്ഞ ലോകകപ്പില്‍ അമേരിക്കയുടെ വിജയങ്ങളുടെ പിന്നില്‍ അഡുവിന്‍റെ നീക്കങ്ങള്‍ ഉണ്ടായിരുന്നു. ബ്രസീലിനെ പരാജയപ്പെടുത്താന്‍ അമേരിക്കയ്‌ക്ക് അഡുവിന്‍റെ ബൂട്ടുകളാണ് തുണയായത്.

ലിസ്ബന്‍: | WEBDUNIA|
ജൂലായ് 3 ന് പോളണ്ടിനെ 6-1 നു പരാജയപ്പെടുത്തിയ മത്സരത്തില്‍ അഡുവിന്‍റെ ഗോളടി കണ്ടു. ഹാട്രിക്ക് തികച്ചാണ് അഡു മടങ്ങിയത്. അമെരിക്കന്‍ സീനിയര്‍ ടീമിനൊപ്പം 2006 ലായിരുന്നു അഡുവിന്‍റെ അരങ്ങേറ്റം കാനഡയ്‌ക്കെതിരെ നടന്ന സൌഹൃദ മത്സരത്തില്‍ എണ്‍പത്തൊന്നാം മിനിറ്റില്‍ പകരക്കാരന്‍റെ വേഷത്തിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :