ഐ ലീഗ് മത്സരങ്ങള്‍ മാറ്റി

PROPRO
മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഐ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മാറ്റി വച്ചു.

ബുധനാഴ്ച രാത്രി മുംബൈയുടെ വിവിധ ഭാഗങ്ങളിലായി നടന്ന സ്ഫോടനങ്ങളില്‍ നൂറില്‍ അധികം ആള്‍ക്കാരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച മഹീന്ദ്രാ യുണൈറ്റഡും ഡെമ്പോ ഗോവയും തമ്മിലുള്ള മത്സരമാണ് മാറ്റി വച്ചത്. മുംബൈയിലെ കൂപ്പറേജ് സ്റ്റേഡിയത്തിലായിരുന്നു മത്സരം ഷെഡ്യൂള്‍ ചെയ്തിരുന്നത്.

മുംബൈ എഫ് സി കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗും തമ്മില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരവും മാറ്റി വച്ചിരിക്കുകയാണ്. കൊല്‍ക്കത്തയിലാണ് ഈ മത്സരം.

ന്യൂഡല്‍‌ഹി: | WEBDUNIA|
തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പ്രത്യേക പ്രസ്താവനയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :