എമിറേറ്റ്‌സ് കപ്പ്: ആഴ്‌സണലിനു ജയം

football
FILEFILE
പുതിയ സീസണു മുന്നോടിയായി നടന്ന എമിറേറ്റ്‌സ് കപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണലിനു ജയം. ഇറ്റലിയില്‍ നിന്നുള്ള ഇന്‍റര്‍മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാ‍ണ് ആഴ്‌സണല്‍ കിരീടം നേടിയത്.

ആഴ്‌സണലിന്‍റെ ഡച്ചുകാരനായ സ്ട്രൈക്കര്‍ റോബിന്‍ വാന്‍ പേഴ്‌സിയായിരുന്നു വിജയ ഗോള്‍ ആഴ്‌സണലിനു സമ്മാനിച്ചത്. അല്‍ക്‍സാണ്ടര്‍ ഹെല്‍ബായിരുന്നു ആദ്യ ഗോള്‍ നേടിയത്. കളിയുടെ രണ്ടാം പകുതിയില്‍ ഹോണ്ടുറാസ് സ്ട്രൈക്കര്‍ ഇറ്റാലിയന്‍ ക്ലബ്ബിനെ ആദ്യം മുന്നില്‍ എത്തിച്ചതായിരുന്നു.

എന്നാല്‍ തൊട്ട് പിന്നലെ ബലാറസ് സ്ട്രൈക്കര്‍ അലക്‍സാണ്ടര്‍ ഹെല്‍ബ് സമനില കാണുകയും അവസാന മിനിറ്റുകളില്‍ വാന്‍ പെഴ്‌സി വിജയ ഗോള്‍ നേടുകയുമായിരുന്നു. ശനിയാഴ്ച നടന്ന മത്സരത്തില്‍ പാരീസ് സെന്‍റ് ജര്‍മ്മനെയും ആഴ്‌സണല്‍ പരാജയപ്പെടുത്തിയിരുന്നു.

ലണ്ടന്‍: | WEBDUNIA|
ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഡച്ച് ക്ലബ്ബ് പി എസ് ജി എന്തോവന്‍ വലന്‍സിയയെ 3-0 പരാജയപ്പെടുത്തിയിരുന്നു ശനിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ വല്‍ന്‍സിയ ഇന്‍റര്‍ മിലാനെയും 2-0 നു പരാജയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :