ഇറാഖ് ഓസ്‌ട്രേലിയയെ ഞെട്ടിച്ചു

japan
FILEFILE
ഏഷ്യന്‍ ശക്തികളായ ജപ്പാനും ഇറാഖും ഏഷ്യാകപ്പ് ഫുട്ബോളില്‍ ആദ്യ വിജയം നുണഞ്ഞു. കരുത്തരായ ഓസ്‌ട്രേലിയയെ 3-1 നു ഇറാഖ് തകര്‍ത്തെറിഞ്ഞപ്പോള്‍ ജപ്പാന്‍ 3-1 നു പരാജയപ്പെടുത്തിയത് ഗ്രൂപ്പ് മത്സരങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ പാടു പെടുന്ന യു എ ഇ യെയാണ്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ന്നു പോയ യു എ ഇ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി.

ഒരു ഗോള്‍ നേടുകയും മറ്റൊന്നിനു വഴി വയ്‌ക്കുകയും ചെയ്‌‌ത നഷത് അക്രമായിരുന്നു ഇറാഖിന്‍റെ ഹീറോ. പുതിയ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് സണ്ടര്‍ലാന്‍ഡ് നോട്ടമിട്ടിരിക്കുന്ന അക്രം ഇരുപത്തി മൂന്നാം മിനിറ്റില്‍ ഫ്രീ കിക്കില്‍ നിന്നായിരുന്നു ആദ്യ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയിലെ 60,86 മിനിറ്റുകളില്‍ മൊഹമ്മദും കെ ജാസിമും ഓരോ ഗോള്‍ നേടി ഇറാഖിന്‍റെ രണ്ടാം റൌണ്ട് പ്രതീക്ഷകള്‍ സജീവമാക്കി.

സോക്കറൂസ് എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയയുടെ ഗോള്‍ സൂപ്പര്‍ താരം മാര്‍ക്ക് വിദൂക്ക ഹെഡ്ഡറില്‍ നിന്നും ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് കണ്ടെത്തി. തായ്‌ലന്‍ഡിനെ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെടുത്തിയതിനാല്‍ ഓസ്‌ട്രേലിയയ്‌ക്ക് സാധ്യത നില നില്‍ക്കുന്നു. അടുത്ത മത്സരത്തില്‍ ഒമാനെതിരെ ഒരു സമനില കിട്ടിയാല്‍ പോലും ഇറാഖ് അടുത്ത റൌണ്ടില്‍ കടക്കും.

ഗ്രൂപ്പ് ബിയില്‍ താളം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത യു എ ഇ പ്രതിരോധം കരുത്തരായ ജപ്പാനു മുന്നില്‍ ആടി ഉലയുകയായിരുന്നു. ഇരുപത്തിരണ്ടാം മിനിറ്റില്‍ തകഹാരയായിരുന്നു ജപ്പാനെ ആദ്യം മുന്നില്‍ എത്തിച്ചത്. ഇടതു പാര്‍ശ്വത്തില്‍ നിന്നും വന്ന ക്രോസില്‍ താരം തല വയ്‌ക്കുകയായിരുന്നു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ തന്നെ രണ്ടാം ഗോളും കണ്ടെത്തി. അകിരാ കാജിയില്‍ നിന്നും ലഭിച്ച ക്രോസില്‍ 17 മീറ്റര്‍ അകലെ നിന്നും കനത്ത അടി തോടുക്കുകയായിരുന്നു.

ഒന്നാം പകുതി അവസാനിച്ചതും ജപ്പാന്‍റെ ഗോളോടെയായിരുന്നു. അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കെല്‍റ്റിക്ക് താരം ഷുന്‍സുകേ നകാമുറ ലക്‍ഷ്യത്തില്‍ എത്തിച്ചു. ജപ്പാന്‍റെ ആക്രമണത്തില്‍ തളര്‍ന്നു പോയ യു എ ഇയ്‌ക്ക് അമ്പത്തി മൂന്നാം മിനിറ്റില്‍ ബഷീര്‍ സയീദിന്‍റെ പുറത്താകാല്‍ കൂടുതല്‍ പ്രശ്‌നമാണുണ്ടാക്കി. പത്തു പേരുമായി കളിക്കേണ്ടി വന്നെങ്കിലും അറുപത്താരാം മിനില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. പകരക്കാരനായെത്തിയ സയീദ് അല്‍ കാസായിരുന്നു സ്‌കോറര്‍.

ബാങ്കോക്ക്: | WEBDUNIA|
1992 ലെ സെമി ഫൈനലിനും 1996 ലെ ഫൈനലും കളിച്ചതിനു ശേഷം ഏഷ്യാകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ യു എ ഇയ്‌ക്ക് കഴിഞ്ഞിട്ടില്ല. 2000 ല്‍ ക്വാളിഫൈ പോലും ചെയ്യാതിരുന്ന അവര്‍ 2004 ലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :