1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel scaloni confirms messi starts argentina against venezuela

എൻജോയ് ചെയ്യു, വെനസ്വേലയ്ക്കെതിരായ യോഗ്യതാ മത്സരത്തിൽ മെസ്സി ഫസ്റ്റ് ഇലവനിൽ തന്നെ കാണും: ലയണൽ സ്കലോണി

Lionel Scaloni, Messi,Worldcup qualifiers, Messi to play,ലയണൽ സ്കലോണി, മെസ്സി, ലോകകപ്പ് യോഗ്യതാ റൗണ്ട്, മെസ്സി കളിക്കും
വരാനിരിക്കുന്ന വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ആദ്യ ഇലവനിലുണ്ടാകുമെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി. മെസ്സി ആദ്യ ഇലവനില്‍ തന്നെ കളിക്കുമെന്നും മറ്റ് കളിക്കാരെ പോലെ രണ്ടാം മത്സരത്തിനായി ഇക്വഡോറിലേക്ക് ടീമിനൊപ്പമുണ്ടാകുമെന്നും പത്രസമ്മേളനത്തില്‍ സ്‌കലോണി പറഞ്ഞു.
 
അര്‍ജന്റീനയുടെ മണ്ണില്‍ മെസ്സിയുടെ അവസാനത്തെ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരമാകാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഞങ്ങള്‍ ഈ മത്സരത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ആരാധകര്‍ക്കും ടീമിനും ഇത് വളരെ വികാരനിര്‍ഭരമായ നിമിഷമാണ്. മെസ്സിയെ പരിശീലിപ്പിക്കാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമായാണ് കരുതുന്നത്. ആരാധകരോട് പറയാനുള്ളത്. ഈ നിമിഷങ്ങള്‍ ആസ്വദിക്കുക എന്ന് മാത്രമാണ്. സ്‌കലോണി കൂട്ടിച്ചേര്‍ത്തു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
2020ന് ശേഷം ഇതാദ്യം, യു എസ് ഓപ്പൺ സെമിഫൈനൽ യോഗ്യത നേടി നവോമി ഒസാക്ക