മെസിയാണ് ഏറ്റവും മികച്ചവന്‍, വിരമിക്കല്‍ തീരുമാനം അദ്ദേഹം പിന്‍‌വലിക്കണം: പെലെ

തോല്‍‌വിയുടെ പേരില്‍ വിരമിക്കാനുള്ള തീരുമാനം തെറ്റായി പോയി

copa america , mesi , messi , argentina , pele , copa ലയണല്‍ മെസി , പെലെ , അർജന്റീന , കോപ്പ അമേരിക്ക , ഫുട്‌ബോള്‍
ലണ്ടന്‍| jibin| Last Updated: വെള്ളി, 1 ജൂലൈ 2016 (20:06 IST)
ദേശീയ ടീമിൽനിന്നു വിരമിക്കാനുള്ള തീരുമാനം ലയണല്‍ മെസി പുനപരിശോധിക്കണമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച താരം മെസിയാണ്. പോലയുള്ള വലിയ ടൂര്‍ണമെന്റില്‍ പരാജയം സംഭവിക്കുന്നത് വേദനയുളവാക്കുന്നതാണെങ്കിലും ഇതു പോലൊരു തീരുമാനം ഇത്രയും വേഗം എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫൈനലില്‍ തോല്‍ക്കുന്നത് വേദനയുണ്ടാക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നല്‍, തോല്‍‌വിയുടെ പേരില്‍ വിരമിക്കാനുള്ള തീരുമാനം തെറ്റായി പോയി. സങ്കടം മറക്കാനായി കുറച്ചുസമയം കാത്തിരിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. പല മികച്ച കളിക്കാരും ഇതേ അവസ്‌ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും പെലെ വ്യക്തമാക്കി.

മെസി മാത്രമല്ല പല താരങ്ങളും ഇത്തരം സന്ദര്‍ഭത്തിലൂടെ കടന്നു പോയിട്ടുണ്ട്. പല വലിയ താരങ്ങളും പെനാല്‍റ്റി പാഴാക്കിയിട്ടുമുണ്ട്. എന്നാല്‍, അവരൊന്നും ഇത്രയും വേഗത്തിലൊരു തീരുമാനം എടുത്തിട്ടില്ല. ഇതിനാല്‍ മെസി തീരുമാനം പിന്‍‌വലിക്കണെമെന്നും വെള്ളിയാഴ്ച സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖത്തില്‍ പെലെ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :