മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്

ലണ്ടൻ| Rijisha M.| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (07:54 IST)
ഈവര്‍ഷത്തെ ഏറ്റവും മികച്ച ഫുട‌്ബോള്‍ താരത്തിനുള്ള ഫിഫ പുരസ്കാരം ലൂക്കാ മോഡ്രിച്ചിന്. ക്രൊയേഷ്യക്ക് ലോകകപ്പില്‍ രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതുമാണ് ഈ പുരസ്‌ക്കാരത്തിന് ലൂക്കായെ അർഹനാക്കിയത്.

അതേസമയം, ബ്രസീലിന്‍റെ മാർത്തയ്ക്ക് ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരവും ലഭിച്ചു. മികച്ച ഗോളിനുള്ള പുഷ‌്കാസ‌് പുരസ‌്കാരം മുഹമ്മദ‌് സലാ സ്വന്തമാക്കി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 2017 സിംസംബര്‍ 10ന് എവര്‍ട്ടനെതിരെ നേടിയ ഗോളിനാണിത്. തിബോ കോര്‍ട്ടോ മികച്ച ഗോള്‍കീപ്പറായും ദിദിയെ ദെഷം മികച്ച പരിശീലകനായും റെയ്നാള്‍ഡ് പെഡ്രോസ് മികച്ച വനിതാ പരിശീലകയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫാന്‍ പുരസ്കാരം പെറു ആരാധകര്‍ക്കാണ്.

2008ന് ശേഷം ലോക ഫുട്ബോളറായി റൊണാള്‍ഡോയോ മെസ്സിയോ അല്ലാതെ മറ്റൊരാള്‍ തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്. ഫിഫ വിദഗ്ധ സമിതിയുടെ തീരുമാനത്തിന് പുറമേ ആരാധകരുടെ വോട്ടിങ്ങിലൂടെയുമാണ് മോഡ്രിച്ചിനെ തിരഞ്ഞെടുത്തത്. ഡി ഗിയ (ഗോള്‍കീപ്പർ), സാനി ആല്‍വ്സ്, റാഫേല്‍ വരാന്‍, സെര്‍‌ജിയോ റാമോസ്, മാര്‍സലോ, മോഡ്രിച്ച്‌, എംഗോളോ കാന്റെ, ഹസാഡ്, മെസ്സി, എംബപെ, ക്രിസ്റ്റ്യാനോ എന്നിവരടങ്ങുന്ന ടീമിനെയാണ് ലോക ഇലവനായി പ്രഖ്യാപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :