നോക്കിയിരുന്നോ... ദ്രോഗ്ബെ ഇപ്പോ വരും

ലണ്‌ടന്‍| Last Updated: ചൊവ്വ, 28 ജൂലൈ 2015 (18:29 IST)






















ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് വീണ്ടും നിരാശ നല്‍കുന്ന വാര്‍ത്ത. ചെല്‍സി താരമായ ദിദിയര്‍
ദ്രോഗ്‌ബെ ഐഎസ്‌എല്ലില്‍ വരില്ല എന്ന് ഉറപ്പായി. അമേരിക്കന്‍ ലീഗായ മേജര്‍ സോക്കര്‍ ലീഗ്‌ ക്ലബായ മോണ്‌ട്‌റയലുമായി താരം കരാറൊപ്പിട്ടതോടെയാണിത്.

നേരത്തെ
സൌരവ്‌ ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള
അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയിലെത്തിയേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 6.55 കോടി രൂപയും അലവന്‍സുമായിരുന്നു സൌരവ്‌ ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ക്ലബ്‌ അദ്ദേഹത്തിനു വാഗ്‌ദാനം ചെയ്‌തത്‌. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ തുകയാണ് ദ്രോഗ്‌ബെ ആവശ്യപ്പെട്ടത്. മോണ്‌ട്‌റയലുമായുള്ള ദ്രോഗ്ബെയുടെ കരാര്‍ തുക എത്രയാണെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :