യൂറോ കപ്പ്‌ ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍: റൊണാള്‍ഡോയും ലെവന്‍ഡോസ്കിയും നേര്‍ക്കുനേര്‍

പോര്‍ച്ചുഗലിനായി ക്രിസ്ത്യാനോ റൊണാള്‍ഡോയും പോളണ്ടിനായി ലെവന്‍ഡോസ്ക്കിയും ഇന്ന് മൈതാനത്തെത്തും

യൂറോ കപ്പ്‌, റൊണാള്‍ഡോ, ലെവന്‍ഡോസ്കി, പോര്‍ച്ചുഗല്‍, പോളണ്ട് euro cup, Cristiano Ronaldo, Robert Lewandowski, poland
സജിത്ത്| Last Modified വ്യാഴം, 30 ജൂണ്‍ 2016 (10:31 IST)
ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഇന്ന് ഏറ്റുമുട്ടുന്നു. പോര്‍ച്ചുഗലിനായി ക്രിസ്ത്യാനോ റൊണാള്‍ഡോയും പോളണ്ടിനായി ലെവന്‍ഡോസ്ക്കിയും ഇന്ന് മൈതാനത്തെത്തും. ടീമിനെ ജയത്തിലേക്കെത്തിക്കാന്‍ ഗോളില്‍ കുറഞ്ഞതൊന്നും ഇരുവരില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.

ഒരു പതിറ്റാണ്ടിലധികമായി ദേശീയ ടീമില്‍ കളിച്ചിട്ടും പ്രധാന കിരിടമൊന്നും ലിസ്ബണിലെത്തിക്കാന്‍ റൊണാള്‍ഡോക്കായിട്ടില്ല. ഓരോ തവണ ഈ ആറടി ഒരിഞ്ചുകാരന്‍ പോര്‍ച്ചുഗലിനായി മൈതാനത്തെത്തുമ്പോള്‍ ഗ്യാലറികളില്‍ ആരവമുയരും. പക്ഷെ നിരാശയായിരുക്കും റൊണോ ആരാധകര്‍ക്ക് സമ്മാനിക്കുക.

പോര്‍ച്ചുഗല്‍ ജനത റൊണാള്‍ഡോയെ എത്രമാത്രം സ്നേഹിക്കുന്നുവോ അതുപോലെ തന്നെയാണ് പോളണ്ടുകാര്‍ക്ക് റൊബര്‍ട്ട് ലെവന്‍ഡോസ്ക്കിയും. ഗ്രൂപ്പ് ഘട്ടത്തില്‍ വടക്കന്‍ അയര്‍ലന്‍റ്, ജര്‍മ്മനി, ഉക്രൈന്‍ എന്നീ ടീമുകള്‍ക്കെതിരെ ലെവന്‍ഡോസ്ക്ക് കളിച്ചു. ഒരു ഗോള്‍ പോലും അടിക്കാന്‍ ഈ സൂപ്പര്‍ താരത്തിനായില്ലയെന്നതും മറ്റൊരു പ്രത്യേകതയാണ്. ഇനി ഈ മത്സരത്തില്‍ കൂടി തോറ്റാല്‍ മടങ്ങാമെന്ന് റൊണാള്‍ഡോക്കും ലെവന്‍ഡോസ്ക്കിക്കും നന്നായി അറിയുകയും ചെയ്യാം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :