ഓറഞ്ച് പട വരുന്നു

PROPRO
ഫുട്ബോളില്‍ കൌശലവും കലയും സമന്വയിപ്പിച്ച നെതര്‍ലണ്ടില്‍ നിന്നും പ്രതിഭകള്‍ ഉദയം ചെയ്യുന്നത് പുതിയ കാര്യമല്ല.എന്നാല്‍ വ്യക്തിഗത മികവുകള്‍ക്ക് അപ്പുറത്ത് ടീമായുള്ള അവരുടെ പ്രകടനങ്ങള്‍ പാഴായിപ്പോകുകയായിരുന്നു പലപ്പോഴും അതുകൊണ്ടാണ് യൂറോയില്‍ നെതര്‍ലണ്ടിന്‍റെ നേട്ടം 1988 ലെ ഒരു കിരീടത്തില്‍ മാത്രം ഒതുങ്ങിയത്.

എന്നിരുന്നാലും ശൈലീനിബദ്ധമായ കളിയും പോരാട്ട വീര്യവും യോഹാന്‍ ക്രൈഫിന്‍റെ പിന്‍ തലമുറക്കാരെ എക്കാലത്തും ആരാധകരുടെ പ്രിയങ്കരരാക്കി മാറ്റുന്നു. യൂറോപ്യന്‍ ക്ലബ്ബുകളെ നയിക്കുന്ന ഈ യുവനിരയെ ഓറഞ്ചു പടയ്‌ക്ക് കീഴില്‍ കൊണ്ടു വരുന്നതാകട്ടെ നെതര്‍ലണ്ടിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായ മാര്‍ക്കോ വാന്‍ ബാസ്റ്റനും..

ഇത്തവണ യുവനിരയ്‌ക്ക് കിരീടം നല്‍കാന്‍ 1988 ല്‍ ഓറഞ്ച് പടയ്‌ക്കൊപ്പം കിരീടം നേടിയ ടീമിലെ ഗോള്‍ നേടിയ താരം വാന്‍ ബാസ്റ്റനല്ലാതെ ഒരു പക്ഷേ മറ്റാര്‍ക്കും കഴിഞ്ഞേക്കുകയും ഇല്ല. ടോട്ടല്‍ ഫുട്ബോളിന്‍റേ ആശാന്‍‌മാരായ നെതര്‍ലണ്ടിലെ 1970 മുതലുള്ള പരമ്പരാഗത ശൈലിയായ 4-3-3 ല്‍ നിന്നും 4-4-2 ശൈലിയിലേക്ക് മാറ്റി പരീക്ഷിച്ച് കിരീടം നേടിക്കൊടുത്ത താരമാണ് നൂറ്റാണ്ടിന്‍റെ പരിശീലകനായ റിനസ് മൈക്കല്‍.

WEBDUNIA|
മൈക്കല്‍ തുടങ്ങിയ വിപ്ലവം വാന്‍ബാസ്റ്റന്‍റെ കാലമെത്തുമ്പോള്‍ വീണ്ടും മാറുന്നു. യോഗ്യതാറൌണ്ടില്‍ പ്രതിരോധത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കി അവതരിപ്പിച്ച 4-2-3-1 ശൈലിയാണ് വാന്‍ബാസ്റ്റന്‍ യൂറോയിലും പരീക്ഷിക്കുന്നത്. വല കാക്കാന്‍ വാന്‍ബാസ്റ്റന്‍ വിശ്വസിക്കുന്നത് ഗോളിയും നായകനുമായ വാന്‍ഡെര്‍സാറിനെ തന്നെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :