മെസ്സി റയല്‍ ആരാധികയുടെ കൈ ഒടിച്ചു!

സ്പാനിഷ് ലീഗിലെ വിയ്യറയല്‍-ബാഴ്‌സലോണ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഷോട്ട് റയല്‍ മാന്‍ഡ്രിഡ് ആരാധികയുടെ കയ്യില്‍ പതിക്കുകയായിരുന്നു. ഗോള്‍ പോസ്റ്റിന് സമീപത്ത് ഇ

ബാഴ്‌സലോണ, സ്പാനിഷ് ലീഗ്, ലയണല്‍ മെസ്സി Barzilona, Spanish League, Lionnel Messi
ബാഴ്‌സലോണ| rahul balan| Last Updated: ബുധന്‍, 23 മാര്‍ച്ച് 2016 (14:46 IST)
സ്പാനിഷ് ലീഗിലെ വിയ്യറയല്‍-ബാഴ്‌സലോണ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഷോട്ട് റയല്‍ മാന്‍ഡ്രിഡ് ആരാധികയുടെ കയ്യില്‍ പതിക്കുകയായിരുന്നു. ഗോള്‍ പോസ്റ്റിന് സമീപത്ത് ഇരിക്കുകയായിരുന്ന റാക്വല്‍ എന്ന റയല്‍ മാഡ്രിഡ് ആരാധികയുടെ കൈയാണ് മെസ്സിയുടെ ബൂട്ടില്‍ നിന്നും ഉയര്‍ന്ന മിന്നല്‍ ഷോട്ടേറ്റ് ഒടിഞ്ഞത്.

മത്സരത്തിന്റെ പതിഞ്ചാം മിനുട്ടിലായിരുന്നു സംഭവം നടന്നത്. എതിര്‍ ടീമിന്റെ പ്രധിരോധ നിരയെ വെട്ടിച്ച് മുന്നോട്ട് നീങ്ങിയ മെസ്സി ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി കരുത്തുറ്റ ഒരു ഷോട്ട് പായിക്കുകയായിരുന്നു. എന്നാല്‍ ഗോള്‍ പോസ്റ്റ് തൊടാതെ പന്ത് ചെന്ന് പതിച്ചത് ഗാലറിയില്‍ ഇരുന്ന റാക്വലിന്റെ കയ്യിലായിരുന്നു.

ബോള്‍ കൊണ്ട റാക്വല്‍ വേദനയില്‍ പുളയുകയും സമീപമിരിക്കുന്ന യുവതിയുടെ മേല്‍ തളര്‍ന്ന് വീഴുകയും ചെയ്തു. കൈയുടെ എല്ലിന് പൊട്ടലേറ്റ യുവതിയെ പിന്നീട് സംഘാടകര്‍ പുറത്തെത്തിച്ച് ചികിത്സ നല്‍കി. മത്സരം 2-2ന് അവസാനിച്ചു. എന്നാല്‍ മത്സരത്തില്‍ മെസ്സിക്ക് ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :