കശ്മീര്‍ രണ്ടാം റൌണ്ടില്‍

PROPRO
ആതിഥേയരായ കശ്മീര്‍ സന്തോഷ്ട്രോഫി ഫുട്ബോളില്‍ മികച്ച പ്രകടനവുമായി മുന്നോട്ട് കുതിക്കുകയാണ്. വ്യാഴാഴ്ച ടീര്‍ണമെന്‍റിലെ മൂന്നാമത്തെ ജയവും കരസ്ഥമാക്കിയ അവര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

ഹിമാചല്‍ പ്രദേശാണ് കശ്മീരിനു മുന്നില്‍ കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടത്. എതിരാളിലെ ഏക പക്ഷീയമായ എട്ട് ഗോളുകള്‍ അടിച്ചാണ് കശ്മീര്‍ തുരുത്തിയത്. ഇതോടെ ഗ്രൂപ്പിലെ മൂന്നു കളികളും കശ്മീര്‍ വിജയം കണ്ടെത്തി.

മറ്റു കളികളില്‍ മുന്‍ ചാമ്പ്യന്‍‌മാരായ ഗോവയും ജയത്തോടെ തന്നെ തുടങ്ങി. ഉത്തരാഖണ്ഡിനെയും (3-1) നാണ് ഗോവ തകര്‍ത്ത് അരങ്ങേറിയത്. കിഴക്കന്‍ ശക്തികളായ ത്രിപുരയും വമ്പന്‍ ജയം ആഘോഷിച്ചു.

ഗുജറാത്തിനെ 5-0 നാണ് ത്രിപുര മുക്കിയത്. ഡാമന്‍ ഡി യു 2-1 നു തോല്‍പ്പിച്ചത് പുതുച്ചേരിയെ ആയിരുന്നു. എന്നാല്‍ കരുത്തരായ മണിപ്പൂരിനും സര്‍വീസസിനും സമനിലയുമായി മടങ്ങാനായിരുന്നു വിധി.

ശ്രീനഗര്‍:| WEBDUNIA|
മുന്‍ ചാമ്പ്യന്‍‌മാരായ മണിപ്പൂരിനെ നാഗലാന്‍ഡ് ഗോളടിക്കാന്‍ വിടാതെ കെട്ടിയിട്ടു. ഇരുവരും തമ്മിലെ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. സര്‍വീസസിനെ ഒരു ഗോള്‍ സമനിലയില്‍ ഒറീസ്സ പിടിച്ചു നിര്‍ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :