നെഹ്രുകപ്പ് ഇന്ത്യയ്ക്ക്

ഗോള്‍ നേടിയത് കേരളത്തില്‍ നിന്നുള്ള പ്രദീപ്

PTIPTI
ഗോള്‍ പിറന്ന് വീണത്.

കളിയുടെ നാല്‍പ്പത്തി മൂന്നാം മിനിറ്റില്‍ ഛേത്രിയുടെ ക്രോസ് ലഭിച്ച നായകന്‍ ബൈചുങ്ങ് ബൂട്ടിയയ്ക്ക് പന്തില്‍ നിയന്ത്രണം ലഭിച്ചില്ല എന്നത് സത്യം. എന്നാല്‍ മധ്യ നിരയില്‍ നിന്ന് പറന്നെത്തിയ കേരളത്തിന്‍റെ ഭാഗ്യതാരം പ്രദീപ് പന്ത് ലക്‍ഷ്യം വച്ച് ഓടിയെത്തിയത് ചരിത്രത്തിലേക്കായിരുന്നു.

ബൂട്ടിയയില്‍ നിന്ന് പന്ത് സ്വീകരിച്ച പ്രദീപ് സിറിയന്‍ ഗോളിയെയും മറികടന്ന് ഇന്ത്യന്‍ ആഹ്ലാദത്തിന്‍റെ വല ചലിപ്പിച്ചു. പിന്നീട് കളി അവസാനിക്കുന്നവരെയും ഇന്ത്യന്‍ നീലപ്പട മാത്രമായിരുന്നു ഡല്‍ഹിയിലെ അംബേദ്കര്‍ സ്റ്റേഡിയവും കാണികളുടെ മനവും നിറഞ്ഞാടിയത്.

എന്നാല്‍, ലീഗ് മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഊറ്റവുമായി കളത്തിലിറങ്ങിയ സിറിയ പിന്നെ അക്രമവും ഫൌളും കൊണ്ട് കളി നിറയ്ക്കുകയായിരുന്നു. പലപ്പോഴും കളി കൈയ്യാങ്കളിയില്‍ അവസാനിക്കും എന്ന് തോന്നിപ്പിക്കുന്ന സമീപനമായിരുന്നു സിറിയയുടേത്.

ഒന്നാം പകുതിക്ക് ശേഷം ഇന്ത്യയുടെ സുര്‍ കുമാറിനെ ചവിട്ടിയെറിഞ്ഞതിന് സിറിയന്‍ താരം വെയ്‌ല്‍ അയാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി. തുടര്‍ന്ന് ഇന്ത്യ പ്രതിരോധത്തില്‍ ഊന്നിയാണ് കളിച്ചത്. പ്രതിരോധ നിര കാത്ത മഹേഷ് ഗാവ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്. പ്രതിരോധ നിരയില്‍ കേരളത്തിലെ ചടയ മംഗലത്ത് നിന്നുള്ള അജയനും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

പത്ത് പേരുമായി കളി തുടര്‍ന്ന സിറിയയ്ക്ക് ഇന്ത്യന്‍ ഗോളി സുബ്രതാ പോളിന്‍റെ മികവില്‍ അപ്രതീക്ഷിതമായി ലഭിച്ച അവസരങ്ങളും മുതലാക്കാന്‍ പറ്റാത്ത സാഹചര്യമൊരുക്കി.

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
നെഹ്രു കപ്പിന്‍റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ 1998 ല്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ സെമിയില്‍ എത്താനായതാണ് ഇന്ത്യയുടെ മുമ്പുള്ള മികച്ച പ്രകടനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :