വാന്‍ഗോഗ്-അനശ്വരതയുടെ ചിത്രകാരന്‍

ടി ശശി മോഹന്‍

Vincent Vangogue portrait
WDWD
ആദരവും അംഗീകാരവും മരണാനന്തരം മാത്രം കിട്ടാന്‍ വിധിച്ച നിര്‍ഭാഗ്യവാനായ ചിത്രകാരനായിരുന്നു വിന്‍സെന്‍റ് വാന്‍ഗോഗ് ഇന്നൊരു പ്രതീകമാണ്. യൂറോപ്യന്‍ ചിത്രകലാ ചരിത്രത്തിലെ ഏറ്റവും മഹാനായ പെയിന്‍റര്‍മാരിലൊരാളാണ് അദ്ദേഹം.

1853 മാര്‍ച്ച് 30 നാണ് വില്ലെം വാന്‍ഗോഗ് ഹോളണ്ടിലെ സുന്ധര്‍ട്ടില്‍ ജ-നിച്ചത്. 1890 ജ-ൂലൈ 29 ന് അന്തരിച്ചു. ജ-ീവിതകാലത്ത് യാതനകളും ദാരിദ്യ്രവും മാനസിക ആഘാതവും അനുഭവിച്ച വാന്‍ഗോഗ് മരിച്ച് പതിനൊന്നാം കൊല്ലമാണ് പ്രശസ്തിയിലേക്ക് ഉയര്‍ത്തെഴുന്നേറ്റത്.

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള പത്തു കൊല്ലം കൊണ്ടാണ് അദ്ദേഹം തന്‍റെ മഹത്തായ എല്ലാ ചിത്രങ്ങളും വരച്ചു തീര്‍ത്തത്. ചായം പൂശിയ തൊള്ളായിരം ചിത്രങ്ങളും, ഇരുളും വെളിച്ചവും കലര്‍ന്ന 1100 വരപ്പുകളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.
vangogue painting 3
WDWD


ചിത്രകാരനാവുംമുന്‍പ് ചെറിയ ചെറിയ ജേ-ാലികള്‍ ചെയ്തും മത പ്രസംഗങ്ങള്‍ നടത്തിയും ജീവിച്ച അദ്ദേഹം പത്തുകൊല്ലത്തെ പെയിന്‍റിംഗ് തപസ്യയ്ക്ക് ശേഷം കടുത്ത മാനസിക രോഗത്തിനടിമപ്പെട്ട് അലഞ്ഞു തിരിയുകയായിരുന്നു. ഒടുവില്‍ ആത്മഹത്യയിലൂടെ അദ്ദേഹം ചെറുപ്രായത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :