സിംസണ്‍സ് ചിരിപ്പിച്ചുകൊണ്ട് മുന്നേറുന്നു

WEBDUNIA|
വിചിത്രസ്വഭാവമുള്ള ഹോമര്‍ മെര്‍ജി ദമ്പതികളും അവരുടെ വൈരുദ്ധ്യ സ്വഭാവമുള്ള മക്കളും തീര്‍ക്കുന്ന ഹാസ്യ സന്ദര്‍ഭങ്ങളിലൂടെ അമേരിക്കന്‍ ജ-നതയെ ചിരിപ്പിച്ചു മുന്നേറുകയാണ് ദി സിംസണ്‍സ്.

അമേരിക്കന്‍ കുടുംബങ്ങളുടെ പൊള്ളത്തരവും കാപട്യങ്ങളും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഈ ഹാസ്യ പരമ്പര 18 സീസണുകളിലായി 364 ഭാഗങ്ങള്‍ പിന്നിട്ട് കഴിഞ്ഞു.

1989 ഡിസംബര്‍ 17 ന് ജൈ-ത്രയാത്ര തുടങ്ങിയ സിംസണ്‍സിന്‍റെ സൃഷ്ടാവ് മാറ്റ് ഗ്രോണിങാണ്. 2002 ല്‍ എക്കാലത്തെയും മികച്ച പരമ്പരകളില്‍ ആദ്യത്തെ പത്തിലെത്തിയ സിംസണ്‍സ് ട്വെന്‍റ്റിയത്ത് സെഞ്ച്വറി ഫോക്സ് മീഡിയയ്ക്ക് വേണ്ടി ട്രാസി ഉള്‍ഫ്മാന്‍ ഷോയില്‍ ഗ്രാസി ഫിലിംസ് നിര്‍മ്മിച്ചതാണ്.

ടെലിവിഷന്‍ രംഗം ഉള്‍പ്പൈടെയുള്ള അമേരിക്കന്‍ ജ-ീവിത രീതി, സംസ്കാരം, സമൂഹം എന്നിവയെ വിമര്‍ശിക്കുന്ന ഈ പരമ്പരയെ ടൈം ഉള്‍പ്പൈടെയുള്ളവര്‍ ട്വെന്‍റ്റിയത്ത് സെഞ്ച്വറി ഫോക്സ് മീഡിയയുടെ എക്കാലത്തെയും മികച്ച പരമ്പരയായി 1998 ല്‍ വിലയിരുന്നു.

ട്രാസി ഉള്‍ഫ്മാന്‍ ഷോയ്ക്ക് വേണ്ടി കഥാപാത്രങ്ങളെ രൂപപ്പെടുത്തിയ ഗ്രോണിങ് പിന്നീട് സാമൂഹിക പ്രസക്തമായ വളരെയധികം ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു കുടുംബത്തിലെ വിചിത്രമായ അംഗങ്ങളില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്.

കുടുംബനാഥനായ ഹോമര്‍ ന്യൂക്ളിയര്‍ പ്ളാന്‍റിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. മണ്ടനായ ഇയാള്‍ സുരക്ഷിതത്വത്തിനെടുക്കുന്ന പല കാര്യങ്ങളും സാഹസം നിറഞ്ഞതും അബദ്ധത്തില്‍ ചാടിക്കുന്നതുമാണ്.

പരിഷ്കൃതയെന്ന് അഭിമാനിക്കുന്ന മെര്‍ജ-ിയാവട്ടെ പലപ്പോഴും യാഥാസ്ഥിതികതയില്‍ കടിച്ചുതൂങ്ങുന്ന വീട്ടമ്മയും എപ്പോഴും സ്കൂളില്‍ അക്രമം കാട്ടുന്ന ബാര്‍ട്ടും എതിര്‍ സ്വഭാവം കാട്ടുന്ന ലിസയുമാണ് മറ്റ് കഥാപത്രങ്ങള്‍.

എന്നും കുഞ്ഞായിരിക്കുന്ന മാഗിയാണ് മറ്റൊരു കഥാപാത്രമാണ്. അവളുടെ അനേകം ജ-ന്മദിനങ്ങള്‍ കഴിഞ്ഞുപോയിട്ടും ഇപ്പോഴും കുട്ടിയായിരിക്കുന്നു.

കഥാപാത്രങ്ങളുടെ പേരുകളും മറ്റും സ്വന്തം കുടുംബത്തില്‍ ഉള്ളവരുടെയും പ്രധാന വ്യക്തികളുടെയും സ്ഥലങ്ങളുടെയും പേരുകളില്‍ നിന്ന് കടം കൊണ്ടവയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :